വയനാട് : അമ്പലവയലിൽ സ്വകാര്യ ബസുടമയെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കടല്‍മാട് പെരുമ്പാടിക്കുന്ന് പാലഞ്ചേരി സ്വദേശി പി. സി രാജമണി(48)യാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
കടല്‍മാട്- സുല്‍ത്താന്‍ബത്തേരി റൂട്ടിലോടുന്ന ബ്രഹ്മപുത്ര ബസുടമയാണ് രാജമണി. വീടിന് സമീപത്തെ തോട്ടത്തില്‍ രാജാമണിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ പോലീസ് കേസെടുത്തു. അതേസമയം കൊവിഡ് മൂലം വരുമാനം നിലച്ചതിലുള്ള മനോവിഷമത്തിലാണ് രാജമണി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ മൊഴിനൽകി.
Post Your Comments