കൊച്ചി : കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ പമ്പയിൽ പമ്പയിൽ ഒന്നു കാൽ കഴുകാൻ പോലും അനുവദിക്കാതെ ശബരിമല തീർത്ഥാടകരോട് സർക്കാർ എന്തിനാണിത്ര ക്രൂരത കാണിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർവി ബാബു. ദിവസേന 10000 പേർക്ക് ദർശനത്തിന് അനുവാദം കൊടുത്തത് സർക്കാർ തന്നെയാണ് ഭക്തജനങ്ങളോ ഹിന്ദു സംഘടനകളോ അത്തരം ഒരാവശ്യം മുന്നോട്ട് വച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ വേണ്ടിയാകാം ഇപ്പോൾ ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
Read Also : കൃത്യമായി നടന്നുകൊണ്ടിരിക്കുന്ന ആർത്തവം തെറ്റിപ്പോകാറുണ്ടോ? : എങ്കിൽ ഇതാണ് കാരണം
ശബരിമലയിലെത്തുന്ന വിശ്വാസികൾക്ക് കർക്കിടക മാസത്തിലെ ബലികർമ്മങ്ങൾക്കുള്ള പ്രാധാന്യം പോലും പരിഗണിക്കാതെയാണ് സർക്കാർ കർശനമായ വിലക്കുകൾ ഏർപ്പെടുത്തുന്നത്. ബക്രീദ് ആഘോഷങ്ങൾക്കായി കടകളിലും മദ്യവിൽപന ശാലകളിലും ജനങ്ങൾ വലിയ തോതിൽ തടിച്ച് കൂടുമ്പോഴാണ് ശബരിമല തീർത്ഥാടകരോട് മാത്രം സർക്കാർ ഈ വിവേചനം കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments