COVID 19Latest NewsKeralaNews

നാളെ സംസ്ഥാനത്ത് ബക്രീദ് അവധി ഇല്ല: സർക്കാർ ഉത്തരവ് പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദ് പൊതുഅവധി മാറ്റി സർക്കാർ ഉത്തരവ്. മുൻ അറിയിപ്പ് പ്രകാരം നാളെ (ചൊവ്വാഴ്ച) ആയിരുന്നു ബക്രീദ് പ്രമാണിച്ചുള്ള അവധി. എന്നാൽ, പുതിയ ഉത്തരവ് പ്രകാരം ഇത് ബുധനാഴ്ച ആണ്. ബക്രീദ് പൊതുഅവധി ബുധനാഴ്ചത്തേക്ക് മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ബക്രീദ് പ്രമാണിച്ച്‌ തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളിൽ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.

എ, ബി, സി വിഭാഗങ്ങളിൽപെടുന്ന മേഖലകളിൽ അവശ്യവസ്തുക്കള്‍ വിൽക്കുന്ന (പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി) കടകൾക്ക് പുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, ജ്വല്ലറി എന്നിവയും തുറക്കുന്നതിന് അനുവാദം നൽകി. രാത്രി 8 മണിവരെയാണ് തുറന്ന് പ്രവർത്തിക്കാൻ അനുമതി. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള ഡി വിഭാഗം പ്രദേശങ്ങളില്‍ ഇളവില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button