Latest NewsNewsIndia

‘ഞാന്‍ മരിച്ചിട്ടില്ല’: വാര്‍ത്തകളോട്​ ​പ്രതികരിച്ച്‌​ മുംബൈ മേയര്‍

നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന്​ ഞായറാഴ്ച വൈകിട്ട് മേയറെ ഗ്ലോബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു

മുംബൈ : തന്‍റെ മരണവാര്‍ത്തകളോട്​ ​പ്രതികരിച്ച്‌​ മുംബൈ മേയര്‍ കിഷോരി പെഡ്​നേകര്‍. താൻ മരിച്ചിട്ടില്ലെന്നും ജീവിച്ചിരിപ്പുണ്ടെന്നും മേയര്‍ പറഞ്ഞു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന്​ ഞായറാഴ്ച വൈകിട്ട് മേയറെ ഗ്ലോബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മേയറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്​ പിന്നാലെ സമൂഹമാധ്യമങ്ങളിലും മറ്റും മേയറുടെ വ്യാജ മരണവാര്‍ത്ത പ്രചരിക്കുകയായിരുന്നു. ഇതോടെയാണ് പ്രതികരണവുമായി മേയർ രംഗത്തെത്തിയത്.

‘ഞാന്‍ മരിച്ചിട്ടില്ല,ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്​. ഗ്ലോബല്‍ ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയിലാണ്​. ഞാന്‍ ദാല്‍ കിച്ചടിയും കഴിച്ചതായി നിങ്ങളുടെ അറി​വിലേക്കായി പങ്കുവെക്കുന്നു’ -മേയര്‍ ട്വീറ്റ്​ ചെയ്​തു.

Read Also  :  സിനിമ പിന്‍വലിക്കില്ല, മാനസികമായി തളര്‍ന്നിട്ടില്ല: മാലിക്കിന്റെ സംവിധായകൻ മഹേഷ് നാരായണൻ

കൂടുതല്‍ പരിശോധനക്കായി ആശുപത്രിയില്‍ തുടരണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.
കോവിഡ്​ രോഗമുക്തിക്ക്​ ശേഷമുള്ള പാര്‍ശ്വഫലങ്ങളാകാം നെഞ്ചുവേദനക്ക്​ കാരണമെന്ന്​ ഡെപ്യൂട്ടി മേയര്‍ സുഹാസ്​ വാദ്​കര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button