News

‘ഷാഡോ മിനിസ്റ്ററാ’യി സമ്പത്തിന്റെ നിയമനം രാധാകൃഷ്ണനെ പരിഹസിക്കുന്നതിന് തുല്യം: കൊടിക്കുന്നിൽ സുരേഷ്

സി.പി.എമ്മിന്റെ ദളിത് സ്നേഹം കേവലം തൊലിപ്പുറത്തു മാത്രം

തിരുവനന്തപുരം: സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി ആയി എ.സമ്പത്തിനെ നിയമിച്ചത്, ഒരു മന്ത്രി എന്ന നിലയിലും പട്ടികജാതി വിഭാഗത്തിൽ നിന്ന് സ്വപ്രയത്‌നം കൊണ്ട് ഉയർന്നു വന്ന നിലയിലും രാധാകൃഷ്ണന്റെ എല്ലാ നേട്ടങ്ങളെയും കഴിവിനെയും പരിഹസിക്കുന്നതിനു തുല്യമാണെന്ന ആരോപണവുമായി കൊടിക്കുന്നിൽ സുരേഷ് എംപി.

എ.സമ്പത്തിനെ പ്പോലെയൊരു നേതാവിനെ ‘ഷാഡോ മിനിസ്റ്റർ’ ആയി നിയമിച്ചത് രാധാകൃഷ്ണന്റെ കഴിവുകളിലും ഭരണമികവിലും അദ്ദേഹത്തിന്റെ സ്വത്വത്തിലും സി.പി.എം വിശ്വസിക്കുന്നി ല്ലായെന്നതിന്റെ തെളിവാണെന്നും സി.പി.എമ്മിന്റെ ദളിത് സ്നേഹം കേവലം തൊലിപ്പുറത്തു മാത്രമാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം പ്രവണതയെ ചോദ്യം ചെയ്യാനുള്ള ആർജവം രാധാകൃഷ്ണൻ കാണിക്കേണ്ടതാണെന്നും കൊടിക്കുന്നിൽ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button