തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കേസില്‍ വനം വകുപ്പിന്റെ നടപടികൾ ആരംഭിച്ചു. സംഭവത്തിൽ ആരോപണ വിധേയനായ എന്‍.ടി. സാജനെ സസ്പെന്‍ഡ് ചെയ്യാനാണ് വനംവകുപ്പ് ചീഫ് സെക്രട്ടറിക്ക് ശിപാര്‍ശ കൈമാറിയത്. കേസന്വേഷണം വഴിതെറ്റിക്കാന്‍ സാജന് ശ്രമിച്ചെന്നും മുറിച്ച മരങ്ങള്‍ പിടിച്ചെടുത്ത ഫോറസ്റ്റ് റേഞ്ച് ഓഫിസറെ കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്നുമാണ് കണ്ടെത്തല്‍. മരംമുറിയുമായി ബന്ധപ്പെട്ട് അന്വേഷണവും നടപടിക്കുള്ള ശിപാര്‍ശയും വരുന്നത് ആദ്യമായാണ്.
Also Read:ജർമ്മനിയിൽ നാശം വിതച്ച് മിന്നൽ പ്രളയം : വീടുകളെല്ലാം വെള്ളത്തിനടിയിൽ , മരണസംഖ്യ ഉയരുന്നു
അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടില്‍ സാജന് അടക്കമുള്ളവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി
വനം കൊള്ള കണ്ടെത്തിയ സൗത്ത് വയനാട് ഡി.എഫ്.ഒ രഞ്ജിത് കുമാര്‍, മേപ്പാടി ഫോറസ്റ്റ് ഓഫിസര്‍ എം.കെ. സമീര്‍, ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ കെ.പി. അഭിലാഷ് എന്നിവരെ കള്ളക്കേസില്‍ കുടുക്കി പ്രതികളെ രക്ഷിക്കാന്‍ സാജന് ശ്രമിച്ചെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. മേപ്പാടി റേഞ്ച് ഓഫിസറുടെ താല്‍ക്കാലിക ഡ്രൈവറെ ഭീഷണിപ്പെടുത്തി കള്ളമൊഴി കൊടുപ്പിച്ചുവെന്നും സാജനെതിരെയുള്ള റിപ്പോർട്ടിലുണ്ട്.
Post Your Comments