ന്യൂഡല്‍ഹി : രാജ്യമെമ്പാടുമുള്ള ഭക്തരുടെ കാത്തിരിപ്പിന് വിരാമമിട്ട് രാമക്ഷേത്രം തുറക്കുന്നതെന്നെന്ന് പ്രഖ്യാപിച്ച് രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്. 2023 ഡിസംബറോടെ ഭക്തര്‍ക്കായി തുറന്ന് നല്‍കുമെന്നാണ് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിരിക്കുന്നത്. ശ്രീ കോവിലിന്റെ നിര്‍മ്മാണം ഡിസംബറിന് മുമ്പ് പൂര്‍ത്തിയാക്കും.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് 2024 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായിരിക്കും നടക്കുക. അതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാരും യു പി സര്‍ക്കാരും പ്രത്യേക താത്പര്യമെടുത്താണ് രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത്. 2025ഓടെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാകുമെന്നും ട്രസ്റ്റ് അവകാശപ്പെടുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു രാമക്ഷേത്ര നിർമ്മാണത്തിന് തറക്കല്ലിട്ടത്. കൊവിഡ് വ്യാപനത്തിനിടയിലും അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം വേഗത്തില്‍ പുരോഗമിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് രണ്ട് വര്‍ഷത്തിനുള്ളില്‍ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ അവകാശപ്പെടുന്നത്.
Post Your Comments