ശ്രീനഗർ : ജമ്മുകശ്മീരിൽ ട്രക്കിൽ നിന്നാണ് ആയുധങ്ങൾ പിടികൂടിയത്. ആയുധശേഖരം എത്തിച്ചത് ഡ്രോൺ ഉപയോഗിച്ചാണെന്ന് ജമ്മു പോലീസ് വ്യക്തമാക്കി. രണ്ട് ഗ്രനേഡ്, ഒരു തോക്ക്, സ്ഫോടക വസ്തുക്കൾ എന്നിവയാണ് സുരക്ഷാ സേന കണ്ടെത്തിയത്. ട്രക്ക് ഡ്രൈവറെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read Also : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 25 കോടിയുടെ ഹെറോയിന്‍ പിടികൂടി
ആയുധങ്ങൾ അതിർത്തി കടന്നെത്തിയതാണെന്നും ഡ്രോൺ ഉപയോഗിച്ചാണ് ഇവ എത്തിച്ചതെന്നും ട്രക്ക് ഡ്രൈവർ ചോദ്യം ചെയ്യലിൽ പറഞ്ഞതായി സുരക്ഷാ സേന വ്യക്തമാക്കിയിട്ടുണ്ട്. പിടിക്കപ്പെടാൻ സാധ്യത കുറവാണെന്നതും വളരെ വേഗത്തിൽ ആയുധങ്ങൾ കടത്താമെന്നതുമാണ് ഭീകരർ ഡ്രോണുകളെ കാര്യമായി ഉപയോഗിക്കാനുള്ള കാരണം. അതേസമയം അതിർത്തിയിൽ സുരക്ഷ പരിശോധന ശക്തമാക്കി.
Post Your Comments