പത്തനംതിട്ട : വളര്‍ത്തു മൃഗങ്ങള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുവാനുള്ള തീരുമാനവുമായി അധികൃതര്‍. അടിസ്ഥാന സൗകര്യമില്ലാത്ത വീടുകളിലും, പരിസരത്തും വ്യവസായ അടിസ്ഥാനത്തില്‍ കോഴി, പശു ഫാമുകള്‍ ആരംഭിച്ചത് പരിസരവാസികളുടെ പരാതിക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
പന്തളം നഗരസഭ, തുമ്പമൺ , കുളനട എന്നീ പഞ്ചായത്തുകളില്‍ ഇത്തരത്തില്‍ നിരവധി ഫാമുകള്‍ പ്രവര്‍ത്തിക്കുന്നതായി പരാതികള്‍ ഉണ്ട്. അടുത്തിടെ ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കിണര്‍ ജലത്തിന്റെ ഉപയോഗം മൂലം ഛര്‍ദ്ദിയും അതിസാരവും കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത് ഇത്തരത്തിലുള്ള ഫാമുകളിലെ മലിനജലമാണ്.
ഇനി മുതല്‍ ലൈസന്‍സ് ഇല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് അധികൃതരുടെ തീരുമാനം. വീടുകളില്‍ അഞ്ച് കോഴികളെയും, രണ്ട് നാല്‍ക്കാലികളെയും വളര്‍ത്തുന്നതിന് പുതിയ നിയമം ബാധകമല്ല.
Post Your Comments