KeralaCinemaMollywoodLatest NewsNewsEntertainment

രേഷ്മയുടേയും ഫേസ്ബുക്ക് സുഹൃത്തിന്റെയും കഥ സിനിമയാകുന്നു : ചിത്രം ഒരുങ്ങുന്നത് രണ്ട് ഭാഷകളിൽ, പേര് പുറത്ത് വിട്ടു

കൊല്ലം : കല്ലുവാതുക്കലിൽ നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച സംഭവവും തുടർന്നുണ്ടായ സംഭവ വികാസങ്ങളും സിനിമയാകുന്നു. സന്തോഷ്‌ കൈമളിന്റെ തിരക്കഥയില്‍ നവാഗതനായ ഷാനു കാക്കൂര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വണ്‍ ഡേ മിറര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലുമായാണ് ഒരുങ്ങുന്നത്.

Read Also : പൂജപ്പുരയിൽ പൂട്ടിയിട്ടിരുന്ന വീടിന്റെ ഗേറ്റ് മോഷ്ടിച്ചുകൊണ്ട് പോയതായി പരാതി  

ഒക്ടോബര്‍ ആദ്യ വാരം ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം കുടുംബ ബന്ധങ്ങള്‍ തകര്‍ക്കുന്ന സോഷ്യല്‍ മീഡിയ ഉപയോഗങ്ങളും ഫേക്ക് പ്രൊഫൈലുകളും ഒക്കെ വിഷയമാകുന്ന ഒരു ഫാമിലി സസ്പെന്‍സ് ത്രില്ലര്‍ ആയിരിക്കുമെന്നാണ് റിപ്പോർട്ട്. രണ്ടു ഭാഷകളിലും നിന്നുമുള്ള പ്രമുഖ താരങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രത്തിന്റെ മറ്റു താര നിര്‍ണയം പുരോഗമിക്കുകയാണ്.

അതേസമയം ‘അനന്ദു’ എന്ന വ്യാജ ഐഡിയില്‍നിന്ന് രേഷ്മയോട് ചാറ്റ് ചെയ്തിരുന്നത് ജീവനൊടുക്കിയ ആര്യയും ഗ്രീഷ്മയുമായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഗ്രീഷ്മയുടെ സുഹൃത്തായ യുവാവിനെ ചോദ്യം ചെയ്തതോടെയാണ് ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button