Latest NewsNewsIndia

ഭർത്താവിനെ കളഞ്ഞിട്ട് പതിനെട്ടുകാരി ഭർതൃ പിതാവിനെ വിവാഹം കഴിച്ചു : പോലീസ് സ്റ്റേഷനിൽ നാടകീയ സംഭവങ്ങൾ

ബെർലി : ഉത്തർപ്രദേശിലാണ് സംഭവം. ഭർത്താവിനെ കളഞ്ഞിട്ട് പോയ യുവതി ഭർതൃ പിതാവിനെ വിവാഹം കഴിച്ച് താമസിച്ച് വരുകയായിരുന്നു. ഭർത്താവ് വിവരാവകാശ നിയമം വഴി നൽകിയ പരാതിയിലാണ് ഭാര്യയും തന്റെ പിതാവും ഒരുമിച്ച് താമസിക്കുന്ന വിവരം അറിയുന്നത്. ഇവർക്ക് രണ്ടര വയസ്സുള്ള ഒരു കുട്ടിയുമുണ്ട്.

Read Also : അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 40 കോടി സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍ 

പ്രായപൂർത്തിയാവുന്നതിന് മുൻപ് തന്നെ വിവാഹിതരായ യുവാവും യുവതിയും ആറ് മാസമാണ് ഒരുമിച്ച് താമസിച്ചത്. ഭർത്താവിന്റെ മദ്യപാനം മൂലം യുവതി ഉപേക്ഷിച്ച് പോകുകയായിരുന്നു. തന്റെ പിതാവിനെയും കാണാതെ വന്നതോടെ യുവാവ് പരാതിപ്പെടുകയായിരുന്നു.

പോലീസ് സ്റ്റേഷനിൽ പ്രശ്ന പരിഹാരത്തിനായി യുവാവും പിതാവും യുവതിയും എത്തിയെങ്കിലും യുവതി ഭർതൃ പിതാവിനെ മതിയെന്നും അദ്ദേഹത്തിനൊപ്പമുള്ള ജീവിതം സന്തോഷകരമാണെന്നും അറിയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button