ന്യൂഡൽഹി : തീവ്ര വ്യാപനശേഷിയുള്ള ഡെൽറ്റ പ്ലസ് വകഭേദം രാജ്യത്ത് മൂന്നാം തരംഗത്തിന് കാരണമാകില്ലെന്ന് ആരോഗ്യ വിദഗ്ധര്‍. ഡെല്‍റ്റ വകഭേദത്തിന് സമാനമാണ് ഡെല്‍റ്റ ഡെൽറ്റ പ്ലസ് വകഭേദമെന്നും എന്നാൽ, ഇത് ഇത് മൂന്നാം തരംഗത്തിലേക്ക് നയിക്കില്ലെന്ന് പ്രമുഖ പകര്‍ച്ചവ്യാധി, ആരോഗ്യ വിദഗ്ധനും ഗ്രന്ഥകാരനുമായ ഡോ. ചന്ദ്രകാന്ത് ലഹാരിയ വ്യക്തമാക്കി.
‘ഡെൽറ്റ വകഭേദം വഴിയാണ് രാജ്യത്ത് രണ്ടാം തരംഗമുണ്ടായത്. ബഹുഭൂരിഭാഗം പേർക്കും ഡെൽറ്റ ബാധിക്കുകയും ചെയ്തു. അവരെല്ലാം ഇതിനെതിരെ രോഗപ്രതിരോധശേഷി കൈവരിക്കുകയും ചെയ്തിട്ടുണ്ടാകണം. ഡെൽറ്റയ്ക്കു സമാനമായതിനാൽ ഡെൽറ്റ പ്ലസിനെ ചെറുക്കാനും ജനങ്ങൾക്കാകും’- ചന്ദ്രകാന്ത് പറഞ്ഞു.
Read Also :കണ്ണില്ലാത്ത ക്രൂരത: മൊബൈൽ കവർച്ചയ്ക്കെത്തിയ സംഘം അതിഥി തൊഴിലാളിയെ റോഡിലൂടെ വലിച്ചിഴച്ചു
രണ്ടു വകഭേദങ്ങളും സമാനമായതിനാൽ അവ ആളുകളിൽ പകരുന്ന രീതിയിലും വലിയ മാറ്റമൊന്നുമുണ്ടാകില്ലെന്നും ചന്ദ്രകാന്ത് അഭിപ്രായപ്പെട്ടു. ആളുകളിൽ രോഗപ്രതിരോധശേഷി കുറയുക വഴിയായിരിക്കും രാജ്യത്ത് ഒരു മൂന്നാം തരംഗമുണ്ടാകുക. വാക്സിനേഷൻ പരിപാടികൾക്ക് വേഗത കൂട്ടുക മാത്രമാണ് ഈ തരംഗത്തെ തടഞ്ഞുനിർത്താനുള്ള മാർഗമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments