COVID 19KeralaLatest NewsNewsIndia

കൊറോണ വൈറസ് സൃഷ്ടിച്ച് ലോകം മുഴുവൻ ശവപ്പറമ്പാക്കി മാറ്റിയ ചൈനയാണ് കമ്മ്യൂണിസ്റ്റുകളുടെ വാഗ്ദത്ത ഭൂമി: സന്ദീപ് വാര്യർ

തിരുവനന്തപുരം : ചൈനയ്ക്ക് വിജയാശംസകൾ അർപ്പിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ. മലയാള മനോരമയിലാണ് സീതാറാം യെച്ചൂരി ചൈനയെ പുകഴ്ത്തി ലേഖനം എഴുതിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് വാര്യർ ഇതിന് പ്രതികരണവുമായി എത്തിയത്.

Read Also : കോവിഷീല്‍ഡിന് ‘ഗ്രീന്‍ പാസ്’ നൽകി എട്ട് യൂറോപ്യന്‍ രാജ്യങ്ങൾ 

‘കൊറോണ വൈറസ് സൃഷ്ടിച്ച് ലോകത്തെ മുഴുവൻ ശവപ്പറമ്പാക്കി മാറ്റിയ ചൈന , ഉയിഗുർ പ്രവിശ്യയിലെ മുസ്ലീങ്ങളെ മുഴുവൻ കോൺസട്രേഷൻ കാമ്പിൽ തള്ളുകയും മത സ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്ത ചൈന , ടിബറ്റിൽ അധിനിവേശം നടത്തിയിരിക്കുന്ന ചൈന , എല്ലാ ജനാധിപത്യ സമരങ്ങളെയും ടാങ്ക് കയറ്റിക്കൊന്ന ചൈന, മാനവരാശി കണ്ട ഏറ്റവും വലിയ കൂട്ടക്കൊലകൾ നടത്തിയ ചൈന .. ആ ചൈനയാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളുടെ വാഗ്ദത്ത ഭൂമി’, സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

‘അഞ്ചാം പത്തി , ഒറ്റുകാർ , രാജ്യദ്രോഹികൾ എന്നൊക്കെ അക്ഷരം തെറ്റാതെ വിളിക്കേണ്ടത് തങ്ങളെയാണെന്ന് സിപിഎം ഒരിക്കൽ കൂടി തെളിയിക്കുകയാണ് യെച്ചൂരിയുടെ ലേഖനത്തിലൂടെ’ , സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശതാബ്ദിയിൽ ആശംസകളും ചൈനീസ് പുകഴ്ത്തലുമായി സിപിഎം പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ്. ‘മധുര മനോജ്ഞ ചൈന’യെ പുകഴ്ത്തി സീതാറാം യെച്ചൂരി എഴുതിയ ലേഖനം ഇന്ന് മനോരമയിൽ വായിച്ചു.

കുറ്റം പറയരുതല്ലോ , ഇന്ത്യയുടെ അതിർത്തി ലംഘിച്ച് ചൈന നടത്തുന്ന കയ്യേറ്റ ശ്രമങ്ങൾക്കെതിരെയോ ഗാൽവൻ താഴ്‌വരയിൽ നടത്തിയ മനുഷ്യത്വ രഹിതവും അന്താരാഷ്ട്ര യുദ്ധ നീതികൾക്ക് വിരുദ്ധവുമായ ആക്രമണത്തിനെതിരേയോ ഒരു വാക്ക് യെച്ചൂരി മിണ്ടിയിട്ടില്ല .

കൊറോണ വൈറസ് സൃഷ്ടിച്ച് ലോകത്തെ മുഴുവൻ ശവപ്പറമ്പാക്കി മാറ്റിയ ചൈന , ഉയിഗുർ പ്രവിശ്യയിലെ മുസ്ലീങ്ങളെ മുഴുവൻ കോൺസട്രേഷൻ കാമ്പിൽ തള്ളുകയും മത സ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്ത ചൈന , ടിബറ്റിൽ അധിനിവേശം നടത്തിയിരിക്കുന്ന ചൈന , എല്ലാ ജനാധിപത്യ സമരങ്ങളെയും ടാങ്ക് കയറ്റിക്കൊന്ന ചൈന, മാനവരാശി കണ്ട ഏറ്റവും വലിയ കൂട്ടക്കൊലകൾ നടത്തിയ ചൈന .. ആ ചൈനയാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളുടെ വാഗ്ദത്ത ഭൂമി .

അഞ്ചാം പത്തി , ഒറ്റുകാർ , രാജ്യദ്രോഹികൾ എന്നൊക്കെ അക്ഷരം തെറ്റാതെ വിളിക്കേണ്ടത് തങ്ങളെയാണെന്ന് സിപിഎം ഒരിക്കൽ കൂടി തെളിയിക്കുകയാണ് യെച്ചൂരിയുടെ ലേഖനത്തിലൂടെ .

https://www.facebook.com/Sandeepvarierbjp/posts/5741576975884021

shortlink

Related Articles

Post Your Comments

Related Articles


Back to top button