ന്യൂഡൽഹി : ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 126 കോടി രൂപയുടെ ഹെറോയിൻ പിടികൂടി. രണ്ട് ദക്ഷിണാഫ്രിക്കൻ പൗരൻമാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡൽഹി ഉൾപ്പെടെയുളള വിമാനത്താവളങ്ങളിലൂടെ രാജ്യത്തിനകത്തേക്ക് മയക്കുമരുന്ന് കടത്തുന്നത് വർദ്ധിച്ചുവരുന്നതായാണ് റിപ്പോർട്ട്.
Read Also : കണ്ണൂരിലെ സർക്കാർ സ്കൂളിൽ ബോംബുകൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി
ജോഹന്നാസ്ബർഗിൽ നിന്നും ദോഹ വഴിയാണ് ഇവർ ഡൽഹിയിലെത്തിയത്. ട്രോളി ബാഗിനുളളിലായിരുന്നു ഇവർ ഹെറോയിൻ ഒളിപ്പിച്ചിരുന്നത്. പരിശോധനയ്ക്കിടെ വെളള നിറത്തിലുളള പൊടി കണ്ടതോടെ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. ഒരാളുടെ കൈയ്യിൽ എട്ട് കിലോയും മറ്റൊരാളുടെ കൈയ്യിൽ 10 കിലോ ഹെറോയിനുമായിരുന്നു ഉണ്ടായിരുന്നത്.
Post Your Comments