Latest NewsNewsIndia

കോവിഡ് പ്രതിരോധ മരുന്നെന്ന് വ്യാജേന വിഷം നല്‍കി മൂന്ന് പേരെ കൊലപ്പെടുത്തി, മരിച്ചവരില്‍ രണ്ട് പേര്‍ അമ്മയും മകളും

ചെന്നൈ: കോവിഡ് പ്രതിരോധ മരുന്നെന്ന് വ്യാജേന വിഷം നല്‍കി ഒരു കുടുംബത്തിലെ രണ്ട് പേരെ കൊലപ്പെടുത്തി. ഇവരുടെ വീട്ടില്‍ കൃഷിപ്പണി ചെയ്തിരുന്ന സ്ത്രീയും മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. തമിഴ്‌നാട്ടിലെ ഈ റോഡിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചെന്നിമല പെരുമാള്‍മലയില്‍ താമസിക്കുന്ന കറുപ്പണ്ണകൗണ്ടറുടെ ഭാര്യ മല്ലിക (58), മകള്‍ ദീപ (35) ഇവരുടെ വീട്ടില്‍ കൃഷിപ്പണികള്‍ ചെയ്തിരുന്ന കുപ്പമ്മാള്‍ (65) എന്നിവരാണ് മരിച്ചത്. കറുപ്പണ്ണകൗണ്ടറെയാണ് ഗുരുതരാവസ്ഥയില്‍ കോയമ്ബത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോലീസ് പിടിയിലായ പ്രതികളില്‍ ഒരാളും കറുപ്പണ്ണകൗണ്ടറും തമ്മില്‍ സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായി പൊലീസിന് അന്വേഷണത്തില്‍ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്.

കുറപ്പണ്ണകൗണ്ടറില്‍ നിന്നും കല്യാണ സുന്ദരം 15 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതോടെയാണ് കറുപ്പണ്ണയേയും കുടുംബത്തെയും കൊലപ്പെടുത്താന്‍ പ്രതിയും സഹായിയും ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനെന്ന വ്യാജേനയെത്തിയ സബാരി ശനിയാഴ്ച രാവിലെ ഇവരുടെ വീട്ടിലെത്തി കോവിഡ് പരിശോധനയ്ക്കു വന്നതാണെന്ന് ധരിപ്പിച്ചു. പരിശോധനയ്ക്കുമുമ്പ് ഗുളിക കഴിക്കണമെന്നു പറഞ്ഞ് കറുപ്പുനിറത്തിലുള്ള ഗുളികകള്‍ നല്‍കി. നാലുപേരും ഗുളിക കഴിച്ചു. യുവാവ് പോയ ഉടനെ നാല് പേരും കുഴഞ്ഞ് വീഴുകയായിരുന്നു. ഇതിനിടെ ദീപ വിളിച്ചതിനനുസരിച്ച് വീട്ടിലെത്തിയ ഭര്‍ത്താവ് പ്രഭുവായിരുന്നു ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചത്. മല്ലിക ആശുപത്രിയിലേക്ക് പോകുന്ന വഴിയില്‍ തന്നെയും കുപ്പമ്മാള്‍ ഞായറാഴ്ച രാവിലെയും ദീപ ഉച്ചകഴിഞ്ഞും മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button