Latest NewsKeralaNattuvarthaNewsIndia

ജൂലൈയിൽ രാജ്യത്തെ ബാങ്കുകൾക്ക് 15 അവധി ദിവസങ്ങൾ: വിശദവിവരങ്ങൾ ഇങ്ങനെ

ഗസറ്റഡ് അവധി ദിവസങ്ങളിൽ രാജ്യമെമ്പാടുമുള്ള ബാങ്കുകൾക്ക് അവധിയായിരിക്കും

മുംബൈ: റിസർവ് ബാങ്ക് പുറത്തിറക്കിയ ബാങ്ക് ഹോളിഡേ കലണ്ടർ പ്രകാരം രാജ്യത്തെ ബാങ്കുകൾക്ക് ജൂലൈ മാസം 15 ദിവസങ്ങൾ അവധിയായിരിക്കും. ഇതിൽ, 9 ദിവസം, വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക ആഘോഷങ്ങൾ കാരണമുള്ള ബാങ്ക് അവധിയും 6 ദിവസം വാരാന്ത്യ അവധിയും ആയിരിക്കും.

സംസ്ഥാനങ്ങളുടെയും, പ്രദേശങ്ങളുടെയും മാറ്റത്തിനനുസരിച്ച് ബാങ്ക് അവധിദിനങ്ങളിലും മാറ്റം വരാം. ചില അവധിദിനങ്ങൾ പ്രാദേശികമായോ, ബാങ്ക് ശാഖകളിൽ മാത്രമായോ പരിമിതപ്പെടുത്തും. റിസർവ് ബാങ്ക് കലണ്ടർ അനുസരിച്ച്, നാല് ഞായറാഴ്ചയും രണ്ട് ശനിയാഴ്ചയും ഒഴികെ, ഗസറ്റഡ് അവധി ദിവസങ്ങളിൽ രാജ്യമെമ്പാടുമുള്ള ബാങ്കുകൾക്ക് അവധിയായിരിക്കും. ഈ ദിവസങ്ങളിൽ എല്ലാ ബാങ്കുകൾക്കും അവധിയാണെങ്കിലും, മൊബൈൽ, ഇന്റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ പ്രവർത്തനക്ഷമമായിരിക്കും.

ജൂലൈ മാസത്തിലെ ബാങ്ക് അവധി ദിവസങ്ങളുടെ വിശദവിവരങ്ങൾ ഇങ്ങനെ;

4 ജൂലൈ 2021 – ഞായർ
10 ജൂലൈ 2021 – രണ്ടാം ശനിയാഴ്ച
11 ജൂലൈ 2021 – ഞായർ
12 ജൂലൈ 2021 – തിങ്കൾ – കാങ് (രാജസ്ഥാൻ), രഥയാത്ര (ഭുവനേശ്വർ, ഇംഫാൽ)
13 ജൂലൈ 2021 – ചൊവ്വാഴ്ച – ഭാനു ജയന്തി (രക്തസാക്ഷി ദിനം- ജമ്മു കശ്മീർ, ഭാനു ജയന്തി- സിക്കിം)
14 ജൂലൈ 2021 – ദ്രുക്പ ഷേച്ചി (ഗാംഗ്ടോക്ക്)
16 ജൂലൈ 2021- വ്യാഴം – ഹരേല പൂജ (ഡെറാഡൂൺ)
17 ജൂലൈ 2021 – ഖാർച്ചി പൂജ (അഗർത്തല, ഷില്ലോംഗ്)
18 ജൂലൈ 2021 – ഞായർ
21 ജൂലൈ 2021 – ചൊവ്വാഴ്ച – ഈദ് അൽ അദ (രാജ്യത്തുടനീളം)
24 ജൂലൈ 2021 – നാലാം ശനിയാഴ്ച
25 ജൂലൈ 2021 – ഞായർ
31 ജൂലൈ 2021- ശനിയാഴ്ച – കെർ പൂജ (അഗർത്തല)

മേൽപ്പറഞ്ഞ സംസ്ഥാനങ്ങളുടെ പ്രഖ്യാപിത അവധിദിനങ്ങളിൽ പ്രദേശികമായും ഗസറ്റഡ് അവധി ദിവസങ്ങളിൽ, രാജ്യമെമ്പാടുമുള്ള ബാങ്കുകൾക്കും അവധിയായിരിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button