ലക്നൗ: സ്വാമി ദര്ശന് ഭാരതിയുടെ തലവെട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച ഇസ്ലാം പുരോഹിതന് അറസ്റ്റില്‍. ഹാഫിസ് ഫൈസാന്‍ റാസ എന്നയാളെയാണ് ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു ഇയാള്‍ പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചത്.
സ്വാമി ദര്ശന് ഭാരതിയുടെ തലവെട്ടി തനിയ്ക്ക് നല്‍കുന്നവര്‍ക്ക് 1 കോടി രൂപ പാരിതോഷികമായി നല്‍കുമെന്നായിരുന്നു റാസയുടെ പ്രഖ്യാപനം. ഇതിന് പുറമെ, ഇസ്ലാമിനെതിരെ ആര് സംസാരിച്ചാലും ഇതായിരിക്കും വിധിയെന്നും റാസ ഭീഷണി മുഴക്കിയിരുന്നു. റാസയുടെ ഭീഷണി വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചതോടെ പോലീസ് ഇടപെടുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഭീഷണി വീഡിയോ വിവാദമായതോടെ തന്റെ മാനസികനില തകരാറിലാണെന്ന് ചൂണ്ടിക്കാട്ടി റാസ മറ്റൊരു വീഡിയോ പുറത്തുവിട്ടിരുന്നു. എന്നാല്‍ അന്വേഷണവുമായി മുന്നോട്ടുപോയ യുപി പോലീസ് ബറെയ്ലിയിലെ മദ്രസയിലെത്തിയാണ് റാസയെ അറസ്റ്റ് ചെയ്തത്. സര്‍വ സമാജ് സംഗതന്‍ എന്ന സംഘടനയുടെ പ്രസിഡന്റായ ഇയാള്‍ക്ക് ഉത്തര്‍പ്രദേശിലെ പ്രതിപക്ഷ പാര്‍ട്ടികളുമായി അടുത്ത ബന്ധമുണ്ട്.
Post Your Comments