News

ഒരു ദിവസമെങ്കിലും കാമുകനൊപ്പം ജീവിക്കണമെന്ന് ആഗ്രഹം: കുഞ്ഞിനെ ഉപേക്ഷിച്ച രേഷ്മയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പോലീസ്

ചാത്തന്നൂർ : സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണ് ഭർത്താവും വീട്ടുകാരുമറിയാതെ പ്രസവിച്ചയുടൻ ചോരക്കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ചതെന്ന് അറസ്റ്റിലായ രേഷ്മ പോലീസിനോട് വെളിപ്പെടുത്തി. കുഞ്ഞ് മരിച്ചതോടെ രേഷ്മയ്ക്കെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. ബാങ്ക് ജീവനക്കാരനായ കാമുകനു വേണ്ടിയാണ് രേഷ്മ കുഞ്ഞിനെ ഉപേക്ഷിച്ചത്. ഒരു ദിവസമെങ്കിലും കാമുകനൊപ്പം ജീവിക്കണമെന്ന ആഗ്രഹത്തിനാണു കടുംകൈ ചെയ്തതെന്നും രേഷ്മ പൊലീസിനു മൊഴി നൽകി. കാമുകനെ രേഷ്മ ഇതുവരെ നേരിൽ കണ്ടിട്ടില്ല. ഇയാൾക്കു വേണ്ടി പൊലീസ് തിരച്ചിൽ തുടങ്ങി.

Also Read:മദ്യപിച്ചെത്തിയ യുവാവ് അയൽവാസിയായ വീട്ടമ്മയെ വെട്ടിക്കൊന്നു

സംഭവത്തിൽ യുവതി അറസ്റ്റിലായത് ഞെട്ടലോടെയാണ് ചാത്തന്നൂർ നിവാസികൾ കേട്ടത്. കല്ലുവാതുക്കൽ ഊഴായ്ക്കോട് പേഴുവിള വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ രേഷ്മ (22)യാണ് 6 മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ അറസ്റ്റിലായത്. ഗർഭിണിയാണെന്ന വിവരം 10 മാസം ഒളിച്ചുവച്ച രേഷ്മ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചതും മാസങ്ങളോളം മറച്ചുവച്ചു. രേഷ്മയുടെ നിറവയർ ഭർത്താവോ വീട്ടുകാരോ സമീപവാസികളാണോ സ്ത്രീകളോ തിരിച്ചറിഞ്ഞില്ലെന്നത് അമ്പരപ്പിക്കുന്ന കാര്യമാണ്. പൂർണ ഗർഭാവസ്ഥയിൽ പോലും എല്ലാവരുടെയും കണ്ണിൽ പൊടിയിട്ട് രേഷ്മ അഭിനയിച്ചത് സിനിമാക്കഥയെ വെല്ലുന്ന തരത്തിലാണെന്ന് പോലീസ്.

കുഞ്ഞിനെ കണ്ടെത്തിയതറിഞ്ഞു പൊലീസ്, നാട്ടുകാർ, ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള വിദഗ്ധ സംഘം, ശാസ്ത്രീയ അന്വേഷണം സംഘം, മാധ്യമ പ്രവർത്തകർ ഉൾപ്പെടെ വലിയ ആൾക്കൂട്ടത്തിനു നടുവിൽ പോലും സംശയത്തിന്റെ കണിക ഏതുമില്ലാതെ രേഷ്മ അഭിനയിച്ചു. ഡി.എൻ.എ ടെസ്റ്റിനൊടുവിലാണ് രേഷ്മയെ പോലീസ് തിരിച്ചറിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button