COVID 19Latest NewsNewsInternational

ആഗോളതലത്തിലെ കോവിഡ് ബാധിതരുടെ കണക്കുകൾ ഇങ്ങനെ

ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി എഴുപത്തിയേഴ് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.84 ലക്ഷം പേർക്കാണ് കോവിഡ് ബാധ റിപ്പോർട്ട് ചെയ്തത്. ഇന്നലെ മാത്രം 9,000ത്തിലധികം മരണങ്ങളാണ് സ്ഥിരീകരിച്ചത്. നാലര ലക്ഷത്തോളം പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. നിലവിൽ ഒരു കോടി പതിനാറ് ലക്ഷം പേരാണ് കോവിഡ് ചികിത്സയിൽ കഴിയുന്നത്.

അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഉള്ളത്. യുഎസിൽ മൂന്ന് കോടി നാൽപത്തിമൂന്ന് ലക്ഷം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 6.16 ലക്ഷം പേർ രോഗം ബാധിച്ച് മരിച്ചു. രണ്ട് കോടി എൺപത്തിനാല് ലക്ഷം പേർ രോഗമുക്തി നേടി.

ഇന്ത്യയിൽ രോഗവ്യാപനം കുറയുകയാണ്. 62,224 കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. 3.22 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 8.65 ലക്ഷം പേർ മാത്രമാണ് കോവിഡ് ചികിത്സയിൽ കഴിയുന്നത്. ആകെ രോഗബാധിതരുടെ 2.92 ശതമാനമാണിത്. രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ബ്രസീലിൽ ഒരു കോടി എഴുപത്തിയാറ് ലക്ഷം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 85,000ത്തിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 4.93 ലക്ഷം പേർ മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button