തിരുവനന്തപുരം : മുപ്പത്തെട്ട് ദിവസം നീണ്ട അടച്ചിടല്‍ അവസാനിപ്പിച്ച് സംസ്ഥാനം വ്യാഴാഴ്ച നിയന്ത്രണങ്ങളോടെ തുറക്കുകയാണ്. രോഗസ്ഥിരീകരണ നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപനങ്ങളെ നാലായി തിരിച്ചാണ് നിയന്ത്രണങ്ങളും ഇളവുകളും.
യാത്ര ചെയ്യുമ്പോൾ ടിപിആര്‍ എട്ടില്‍ താഴെയുള്ള സ്ഥലങ്ങളില്‍നിന്ന് ഭാഗിക ലോക്ക്ഡൗണുള്ള ഇടങ്ങളിലേക്കും തിരിച്ചും പാസ് ആവശ്യമില്ല സത്യവാങ്മൂലം വേണം. എന്നാൽ സമ്പൂർണ്ണ ലോക്ക്ഡൗണ്‍ സ്ഥലങ്ങളിലേക്ക് (ടിപിആര്‍ 20ന് മുകളില്‍) മെഡിക്കല്‍ ആവശ്യങ്ങള്‍, വിവാഹ–- മരണാനന്തരചടങ്ങ്, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, വ്യാവസായിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ പാസ് വേണം.
ഓണ്‍ലൈന്‍ പാസ് ലഭിച്ചില്ലെങ്കില്‍ രേഖകള്‍ സഹിതം അപേക്ഷ നല്കിയാല് പൊലീസ് സ്റ്റേഷനില്‍നിന്ന് പാസ് ലഭിക്കും. പോകേണ്ട സ്ഥലത്തെ വിലാസം, യാത്രാ ആവശ്യം, യാത്രക്കാരുടെ പേരും വിലാസവും, മൊബൈല്‍ നമ്പർ, വാഹന നമ്പർ എന്നിവ അപേക്ഷയിലുണ്ടാകണം.
സംസ്ഥാന വ്യാപകമായി ബാധകമായവ ഇളവുകള്‍
*വ്യാവസായിക, കാര്‍ഷിക, നിര്‍മാണ മേഖലയിലെ (ക്വാറിയുള്‍പ്പെടെ) പ്രവര്‍ത്തനങ്ങള്‍. തൊഴിലാളികളുടെ ഗതാഗതം. പാക്കിങ് ഉള്‍പ്പെടെ അസംസ്കൃത സാധനങ്ങള്‍ വില്‍ക്കുന്ന കടകളുടെ പ്രവര്‍ത്തനം.
*ബേക്കറികളും കാലി–- കോഴിത്തീറ്റ കടകളും ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍
*കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അവശ്യം ജീവനക്കാര്‍.
*സെക്രട്ടറിയറ്റും ഏജീസ് ഓഫീസും. പകുതിജീവനക്കാര്‍.
*പൊതുഗതാഗതം (കെഎസ്ആര്‍ടിസിയും സ്വകാര്യ വാഹനങ്ങളും ഉള്‍പ്പെടെ). എന്നാല്‍, സി, ഡി വിഭാഗങ്ങളിലുള്ള പ്രദേശങ്ങളില്‍ സ്റ്റോപ്പില്ല. കോവിഡ് മാനദണ്ഡം പാലിക്കണം.
*ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍. ബാങ്ക് ക്ലിയറിങ് ഹൗസുകള്‍ എല്ലാ ദിവസവും.
*ഐടി, ഐടി ഇതര സ്ഥാപനങ്ങള്‍, ടോള്‍ ബൂത്തുകള്‍.
*കള്ളുഷാപ്പുകളില്‍ പാഴ്സല്‍ മാത്രം.
*ടാക്സി ആകാം
*വിമാനത്താവളം, തുറമുഖം, റെയില്‍വേ സ്റ്റേഷന് യാത്രകള്‍ക്കും വാക്സിനേഷന് ആവശ്യങ്ങള്‍ക്കും,
*അവശ്യസാധനങ്ങള്‍ വാങ്ങാനും ആശുപത്രി ആവശ്യങ്ങള്‍ക്കും ടാക്സി, ഓട്ടോറിക്ഷ (ഓണ്‍ലൈന്‍ ഉള്‍പ്പെടെ) യാത്ര. ടാക്സിയില്‍ ഡ്രൈവറെ കൂടാതെ മൂന്നുപേര്‍ക്കും ഓട്ടോയില്‍ ഡ്രൈവറെ കൂടാതെ രണ്ടുപേര്‍ക്കും അനുമതി (കുടുംബാംഗങ്ങളാണെങ്കില്‍ ഈ നിയന്ത്രണമില്ല).
*ഇലക്ട്രിക്കല്‍, പ്ലംബിങ് , ലിഫ്റ്റ്, എസി റിപ്പയറുകള്‍ക്ക് ഹോം സര്‍വീസ്
*കോവിഡ് മാനദണ്ഡം പാലിച്ച് തൊഴിലുറപ്പ് ജോലി.
*വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേര്.
Post Your Comments