വാഷിംഗ്ടൺ : 2020 ജനുവരി മാസത്തോടെ ആണ് ചൈനയിലെ വുഹാനില്‍ കൊറോണ ബാധ പൊട്ടിപ്പുറപ്പെടുന്നത്. എന്നാല്‍ ഇതിനും മുമ്പ് തന്നെ കൊറോണ വൈറസിന്റെ സാന്നിധ്യം ഉണ്ടായിരുന്നെന്നാണ് പുതിയ പഠന റിപ്പോർട്ട്. പുതിയ ആന്റിബോഡി ടെസ്റ്റിംഗ് പഠനമാണ് പുതിയ സാധ്യതയുമായി രംഗത്തെത്തിയിരിക്കുന്നത്.
ലോകത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയ കൊറോണവൈറസ് വന്നത് ചൈനയിലെ ലാബിൽ നിന്നാണെന്ന് അമേരിക്ക ആരോച്ചിരുന്നു. എന്നാൽ പുതിയ പഠന റിപ്പോർട്ട് വെളിപ്പെടുത്തുന്നത് അമേരിക്കയിൽ കൊറോണ വൈറസിന്റെ സാന്നിധ്യം 2019 ൽ തന്നെ ഉണ്ടായിരുന്നുവെന്നാണ്.
2020 ജനുവരി 21 നാണ് അമേരിക്കയില്‍ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചത്. എന്നാല്‍ ഇതിന് ആഴ്ചകള്‍ക്ക് മുമ്പ് തന്നെ രാജ്യത്ത് കൊറോണയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്.
ക്ലിനിക്കല്‍ ഇന്‍ഫെക്‌ഷിയസ് ഡിസീസില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം 9 രക്ത സാമ്പിളുകളിലാണ് SARS-CoV-2 വൈറസിനെതിരെയുള്ള ആന്റിബോഡി കണ്ടെത്തിയത്. 2020 ജനുവരി 7 നും 8നും ഇല്ലിനോയിസില്‍ നിന്നും മസാച്ചുസെറ്റ്സില്‍ നിന്നും ശേഖരിച്ച രക്ത സാമ്പിളുകളിലാണ് ആദ്യമായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇത് 2019 ഡിസംബറില്‍ തന്നെ തന്നെ അമേരിക്കയില്‍ കോവിഡിന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നാണ് വ്യക്തമാക്കുന്നതെന്ന് ശാസ്ത്രജ്ഞന്മാര്‍ വെളിപ്പെടുത്തി.
Post Your Comments