COVID 19KeralaLatest NewsNews

സംസ്ഥാനത്ത് ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരം: കേരളത്തിൽ ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി. രോഗവ്യാപന തോത് അനുസരിച്ച് എ,ബി,സി,ഡി മേഖല തിരിച്ചാണ് ഇളവുകൾ അനുവദിച്ചിരിക്കുന്നത്. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്.

Read Also : കുടുംബ സൗഖ്യത്തിനായി ഈ മന്ത്രം ഫലപ്രദം 

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8% ഇൽ താഴെ ഉള്ള സ്ഥലങ്ങൾ എ വിഭാഗത്തിൽ ഉൾപ്പെടും. 8 നും 20 നും ഇടയിലുള്ളത് ബി വിഭാഗമാണ്. 20 നും 30 നും ഇടയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള സ്ഥലങ്ങൾ സി വിഭാ​ഗത്തിൽ ഉൾപ്പെടും. 30% നു മുകളിലുള്ള സ്ഥലങ്ങൾ ഡി വിഭാഗം ആണ്.

ഓട്ടോ ടാക്സി സർവീസ് എ വിഭാഗത്തിൽപ്പെട്ട സ്ഥലങ്ങളിൽ മാത്രമേ പാടുള്ളു. ബാറുകൾക്കും ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്കും എ, ബി വിഭാഗങ്ങളിൽ പെട്ട സ്ഥലങ്ങളിൽ മാത്രമേ പ്രവർത്തനാനുമതി ഉള്ളൂ. കെഎസ്ആർടിസി ബസ്സുകൾക് സി ഡി വിഭാഗങ്ങളിൽ സ്റ്റോപ്പ്‌ ഉണ്ടാകില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button