Latest NewsKeralaNews

മരം മുറി വിവാദത്തില്‍ കാനം ഒളിച്ചുകളി നടത്തുന്നത് മടിയില്‍ കനമുള്ളതിനാലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍

ന്യൂഡല്‍ഹി : മരം മുറി വിവാദത്തില്‍ സി.പി.ഐക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍. മരംകൊള്ളയില്‍ വലിയ മഞ്ഞ് മലയുടെ ചെറിയ ഒരു ഭാഗം മാത്രമാണ് പുറത്ത് വന്നതെന്ന് മന്ത്രി ആരോപിച്ചു . സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ ഏക ഉത്തരവാദി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ആണെങ്കില്‍ എന്തുകൊണ്ടാണ് ആ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാതിരുന്നതെന്ന് മന്ത്രി ചോദിച്ചു.

Read Also : ‘സൗജന്യ ധാന്യം മാത്രം പോരാ..കുറച്ചു കാശുകൂടി കൊടുക്കണം’: ഇന്ത്യ സോമാലിയയ്ക്കും പിന്നിലാകുമെന്ന് തോമസ് ഐസക്ക്

‘ ഉത്തരവിന് പിന്നില്‍   ആരൊക്കെയാണെന്ന് പറയാനുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനുണ്ട്. അതില്‍ നിന്ന് മുഖ്യമന്ത്രിയ്ക്ക് ഒഴിഞ്ഞുമാറാനാകില്ല. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിഷയത്തില്‍ നിന്ന് ഒളിച്ചോടുകയാണ്. മടിയില്‍ കനമുള്ളതിനാലാണ് കാനത്തിന്റെ ഒളിച്ചോട്ടം. പരിസ്ഥിതി സ്നേഹികളാണെന്ന് പറയുന്ന ബിനോയ് വിശ്വവും മന്ത്രി പി. പ്രസാദുമടക്കമുള്ള നേതാക്കളും മിണ്ടുന്നില്ല ‘ . മന്ത്രി പറഞ്ഞു.

ഉത്തരവിന് പിന്നില്‍ ഇവരുടെ മുകളിലുളള ചിലര്‍ക്ക് പങ്കുണ്ടെന്ന് ഈ നേതാക്കള്‍ക്ക് അറിയാം. സി പി ഐ നേതാക്കളുടെ മൗനം ഉത്തരവിന് പിന്നിലുള്ള രാഷ്ട്രീയ ഗൂഡാലോചന വ്യക്തമാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഗുരുതര നിയമ ലംഘനമാണ് മരംമുറിയുടെ മറവില്‍ നടന്നിട്ടുള്ളത്. കര്‍ഷകരെ സഹായിക്കാനാണ് ഉത്തരവെന്ന് വാദം പൊള്ളയാണ്. സര്‍ക്കാരിന് കര്‍ഷകരോട് സ്നേഹം ഉണ്ടായിരുന്നെങ്കില്‍ പട്ടയ ഭൂമിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തടസ്സം മാറ്റുകയാണ് വേണ്ടത്. ഇക്കാര്യത്തിലെ നയത്തില്‍ വ്യക്തത വരുത്താന്‍ ഇനിയും സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും മന്ത്രി വി.മുരളീധരന്‍ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button