KeralaLatest NewsNewsIndia

‘അഫ്ഗാൻ ദുഃഖമാണുണ്ണി ഫാഷൻ ഷോയല്ലോ സുഖപ്രദം’: നിമിഷ ഫാത്തിമയുടെ അമ്മയുടെ ഫാഷൻ ഷോ ചിത്രത്തിന് താഴെ പരിഹാസ കമന്റുകൾ

കൊച്ചി: ഭീകര പ്രവർത്തനങ്ങൾക്കായി ഇന്ത്യ വിട്ടുപോയി ഐ.എസിൽ ചേർന്ന നാല് യുവതികളെയും ഇന്ത്യയിൽ പ്രവേശിപ്പിക്കില്ലെന്ന റിപ്പോർട്ട് വന്നതോടെ മകൾ നിമിഷ ഫാത്തിമയെ രാജ്യത്തേക്ക് മടക്കി കൊണ്ടുവരണമെന്ന ആവശ്യവുമായി അമ്മ ബിന്ദു രംഗത്തുണ്ട്. എന്നാൽ, ഒരു വർഷം മുൻപുള്ള ബിന്ദുവിന്റെ ചില ഫാഷൻ ഷോയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. മിസ് ആൻഡ് മിസ്സിസ് ഇന്റർനാഷണൽ ഇന്ത്യ 2020 എന്ന ഫേസ്‌ബുക്ക് പേജിലാണ് ബിന്ദു സമ്പത്തിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Also Read:പഞ്ചാബ് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ വന്‍ പ്രതിഷേധ റാലി: അകാലിദൾ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ കസ്റ്റഡിയില്‍

2019 നവംബർ 23 ൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങൾ നിലവിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയതാണ്. പോസ്റ്റിനു താഴെ മലയാളികളുടെ വക പൊങ്കാല ആണ്. ‘പണ്ട് ഫാഷൻ പരേഡ് കളിച്ചു നടന്ന അമ്മച്ചി ഇപ്പോ അയ്യോ മോള് പോയെ കേന്ദ്രം രക്ഷിക്കുന്നില്ലേയ്’ എന്ന് പറഞ് കരച്ചിലാണെന്നു ഒരാൾ പരിഹസിക്കുന്നു. ‘സ്വന്തം മകൾ തീവ്രവാദി ആയതിൻ്റെ മാനസിക ആഘാതത്തിൽ നിന്ന് ആശ്വാസം നേടാൻ ഇത്തരം സോഷ്യൽ ആക്ടിവിറ്റികളിൽ ഏർപ്പെടുന്നത് വളരെ നല്ല കാര്യം ആണ്’ ജിതിൻ ജിത്തു കമന്റ് ചെയ്തു.

‘ആടുമേക്കാൻ സിറിയയിലും, മനുഷ്യനെ കൊല്ലാൻ അഫ്ഗാനിസ്ഥാനിലും കറങ്ങി നടക്കാനായി ഇന്ത്യൻ പാസ്സ്പോർട്ടും കത്തിച്ചാണ് മകൾ രാജ്യം വിട്ടത്. 2016 മുതൽ മകളെ കാണാതെ ലിറ്റർ കണക്കിന് കണ്ണീര് ദിവസവും കുടിച്ചു കൊണ്ടിരുന്ന ഈ പാവം അമ്മ ഫാഷൻ ഷോയ്ക്ക് വേഷമിട്ടത് 2019 ൽ. ഈ വൈരുധ്യാത്മക ഭൗതികവാദം വെള്ളം തൊടാതെ വിഴുങ്ങാൻ കുറെ മാധ്യമങ്ങളും. ഇത്തവണത്തെ ബെസ്റ്റ് അഭിനേത്രിക്കുള്ള അവാർഡ് ഈ പാവം അമ്മയ്ക്ക് നൽകണം.’- പദ്മജ എസ്‌ നായർ ചിത്രത്തെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിങ്ങനെ ആയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button