ന്യൂഡല്‍ഹി : കോവിഡ് വാക്സിൻ കൂടുതൽ പാഴാക്കുന്ന സംസ്ഥാനങ്ങളുടെ പട്ടിക പുറത്ത് വിട്ട് കേന്ദ്രസർക്കാർ. പുതിയ വാക്സിൻ നയം പ്രകാരം സംസ്ഥാനങ്ങള്‍ക്കുള്ള വാക്സിന് കേന്ദ്രസര്‍ക്കാറാണ് ഇനി വിതരണം ചെയ്യുക. വിവിധ സംസ്ഥാനങ്ങള്‍ക്കായി വാക്സിന് വിതരണം ചെയ്യുന്നതിനുള്ള മാനദണ്ഡത്തില്‍ വാക്സിന് പാഴാക്കല്‍ നിരക്കും ഉള്‍പ്പെടുത്തിയിട്ടുണ്ട് .
Read Also : 1000 വര്‍ഷം പഴക്കമുള്ള കോഴിമുട്ട കണ്ടെത്തി : കൂടുതൽ പഠനം നടത്തുമെന്ന് ഗവേഷകര്‍
ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം വാക്സിന് പാഴാക്കുന്നതില്‍ മുന്നില്‍ ഝാര്‍ഖണ്ഡാണെന്ന് റിപ്പോര്‍ട്ട് . 33.59 ശതമാനമാണ് ഝാര്‍ഖണ്ഡ് പാഴാക്കുന്ന വാക്സിനെന്നാണ് റിപ്പോർട്ട്.
ഛത്തീസ്ഗഢ് 15.79 ശതമാനവും മധ്യപ്രദേശ് 7.35 ശതമാനവും വാക്സിന് പാഴാക്കുന്നു. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഡല്‍ഹി, രാജസ്ഥാന്‍,മഹാരാഷ്ട്ര സംസ്ഥാനങ്ങളും വാക്സിന് പാഴാക്കുന്നുണ്ട്.
പശ്ചിമബംഗാളും കേരളവുമാണ് വാക്സിന് പാഴാക്കുന്നതില്‍ ഏറ്റവും പിന്നില്‍. വാക്സിൻ പാഴാക്കുന്നതിൽ ഇരു സംസ്ഥാനങ്ങളിലും നെഗറ്റീവ് നിരക്കാണ് ഉള്ളത് . കേരളത്തില്‍ -6.37 ശതമാനവും പശ്ചിമബംഗാളില്‍ -5.38 ശതമാനവുമാണ് വാക്സിന് പാഴാക്കല്‍ നിരക്ക്.
Post Your Comments