Latest NewsKeralaNewsIndia

‘ബി.ജെ.പി നേതാവ് ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുന്നു, അവസാനം വരെ ഞാന്‍ പൊരുതി കൊണ്ടിരിക്കും’: ഐഷ സുല്‍ത്താന

കവരത്തി: ചാനൽ ചർച്ചയിൽ വിവാദ പരാമർശം നടത്തിയ സിനിമ പ്രവര്‍ത്തക ഐഷ സുൽത്താനയ്‌ക്കെതിരെ പോലീസ് കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി സംവിധായിക. താന്‍ ജനിച്ച മണ്ണിന് വേണ്ടി പോരാടി കൊണ്ടിരിക്കുമ്പോള്‍, പരാതി നല്‍കിയ ബി.ജെ.പി നേതാവ് ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുന്ന നടപടിയാണ് ചെയ്യുന്നതെന്നും നാളെ ഒറ്റപ്പെടാന്‍ പോവുന്നത് ദ്വീപിനെ ഒറ്റി കൊടുത്ത ഒറ്റുക്കാര്‍ ആയിരിക്കുമെന്നും ഐഷ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ബി.ജെ.പി ലക്ഷദ്വീപ് പ്രസിഡന്‍റ് സി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കവരത്തി പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

Also Read:വിവിധ സംസ്ഥാനങ്ങളിലായി 18 ഓക്സിജന്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കാനൊരുങ്ങി സോനു സൂദ് ഫൗണ്ടേഷന്‍

‘എഫ്‌ഐആര്‍ ഇട്ടിട്ടുണ്ട്. രാജ്യദ്രോഹ കുറ്റം. പക്ഷെ സത്യമേ ജയിക്കൂ. കേസ് കൊടുത്ത ബിജെപി നേതാവ് ലക്ഷദ്വീപ്ക്കാരനാണ്, അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോള്‍ ഞാന്‍ ജനിച്ച മണ്ണിന് വേണ്ടി പൊരുതി കൊണ്ടിരിക്കും. നാളെ ഒറ്റപെടാന്‍ പോവുന്നത് ദ്വീപിനെ ഒറ്റി കൊടുത്ത ഒറ്റ്ക്കാര്‍ ആയിരിക്കും. ഇനി നാട്ടുക്കാരോട്: കടല്‍ നിങ്ങളെയും നിങ്ങള്‍ കടലിനെയും സംരക്ഷിക്കുന്നവരാണ്. ഒറ്റുകാരില്‍ ഉള്ളതും നമ്മില്‍ ഇല്ലാത്തതും ഒന്നാണ് ഭയം. തളര്‍ത്തിയാല്‍ തളരാന്‍ വേണ്ടിയല്ലാ ഞാന്‍ നാടിന് വേണ്ടി ശബ്ദം ഉയര്‍ത്തിയത്. എന്റെ ശബ്ദം ഇനിയാണ് ഉച്ചത്തില്‍ ഉയരാന്‍ പോവുന്നത്.’- ഐഷ ഫേസ്‌ബുക്കിൽ കുറിച്ചു.

ചാനൽ ചർച്ചയ്ക്കിടെയുള്ള ഐഷയുടെ ‘ബയോവെപ്പൺ’ പരാമർശമാണ് ​പരാതിക്കിടയാക്കിയത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന് എതിരെയാണ് പരാമർശം നടത്തിയതെന്നും ചാനലിന്റെ സാങ്കേതിക പ്രശ്‌നം കാരണം വ്യക്തമായില്ല എന്ന് ഐഷ വ്യക്തമാക്കിയിരുന്നു. ഒരു വർഷത്തോളം കോവിഡ് റിപ്പോർട്ട്​ ചെയ്യാതിരുന്ന ദ്വീപിൽ പ്രഫുൽ പട്ടേലും കൂടെ വന്നവരുമാണ് വൈറസ് വ്യാപിപ്പിച്ചതെന്നും ഐഷ പറയുന്നു. എന്നാൽ, ലക്ഷദ്വീപിലെ കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് അഡ്മിനിസ്‌ട്രേറ്റർ ഇറക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾക്കെതിരെ നൽകിയ ഹർജികളിൽ കഴമ്പില്ലെന്ന് കണ്ട് നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button