Latest NewsKeralaNews

BREAKING – കെ.സുധാകരന്‍ കെ.പി.സി.സി അധ്യക്ഷന്‍

എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകുമെന്ന് സുധാകരന്‍

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷനായി കെ.സുധാകരനെ തെരഞ്ഞെടുത്തു. രാഹുല്‍ ഗാന്ധിയാണ് ഇക്കാര്യം സുധാകരനെ അറിയിച്ചത്. എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകുമെന്ന് കെ.സുധാകരന്‍ പ്രതികരിച്ചു.

Also Read: ആക്ടീവ് കേസുകളുടെ എണ്ണം കുറഞ്ഞു: സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന കർഫ്യു പിൻവലിച്ച് ഉത്തർപ്രദേശ് സർക്കാർ

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ സ്ഥാനം രാജി വെയ്ക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് കെ.സുധാകരന്റെ പേര് കൂടുതല്‍ സജീവമായി ഉയര്‍ന്നുവന്നത്. ഉറച്ച നിലപാടും പ്രവര്‍ത്തകര്‍ക്കിടയിലെ സ്വാധീനവുമാണ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് സുധാകരന് മുന്‍തൂക്കം നല്‍കിയത്.

നിലവില്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരായ കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.വി തോമസ് എന്നിവരുടെ പേരുകളാണ് ഹൈക്കമാന്‍ഡിന് മുന്നിലെത്തിയത്. ഇതിന് പുറമെ കെ.മുരളീധരന്‍, പി.ടി തോമസ്, പി.സി വിഷ്ണുനാഥ് എന്നിവരുടെ പേരുകളും ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍, ഗ്രൂപ്പുകള്‍ക്ക് അതീതമായി നിലപാട് സ്വീകരിക്കുന്നതാണ് സുധാകരന് നറുക്ക് വീഴാന്‍ കാരണമായത്. രമേശ് ചെന്നിത്തലയ്ക്ക് പകരം വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായത് പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കിയിരുന്നു. ഇപ്പോള്‍ മുല്ലപ്പള്ളിയ്ക്ക് പകരം സുധാകരന്‍ കൂടി എത്തിയതോടെ കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണമെന്ന ആവശ്യം ഹൈക്കമാന്‍ഡ് പൂര്‍ണമായി അംഗീകരിച്ചെന്നാണ് വ്യക്തമായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button