Latest NewsNewsInternational

ട്രംപിന്റെ പ്രതികാരം: വൈറ്റ് ഹൗസിലെ വിരുന്നിൽ സുക്കർബർഗിനെ ക്ഷണിക്കില്ല

വാഷിങ്ടണ്‍ ഡിസി: ഫേസ്ബുക് സി ഇ ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തുകയോ 2024 ലെ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റാകുകയോ ചെയ്താല്‍ വൈറ്റ് ഹൗസിലെ വിരുന്നിലേക്ക് ക്ഷണിക്കുകയില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്. രണ്ടുവർഷത്തേക്ക് ട്രംപിന്റെ ഫേസ്ബുക് അക്കൗണ്ടുകൾ പൂട്ടിക്കൊണ്ടുള്ള നടപടിയുടെ പ്രതികാരമാണിതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 2023 ജനുവരി 7 വരെയാണ് വിലക്ക്.

Also Read:കുഴല്‍പ്പണക്കേസിൽ സുരേഷ് ഗോപിക്കെതിരെ ആരോപണവുമായി പദ്മജ വേണുഗോപാൽ

തെരഞ്ഞെടുപ്പില്‍ പരാജയം സമ്മതിക്കാതെ വോട്ടെണ്ണലില്‍ കൃത്രിമം നടന്നുവെന്ന ഗുരുതര ആരോപണം ഉന്നയിക്കുന്ന ട്രംപ് 2024 ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജോ ബൈഡനെ പരാജയപ്പെടുത്തി പ്രസിഡന്റാകുമെന്ന സൂചനയാണ് നല്‍കുന്നത്. ഫേസ്ബുക്കിന്റെ നടപടി തന്റെ അനുയായികളോടുള്ള അവഹേളനമാണെന്നും ട്രംപ് ആരോപിച്ചിരുന്നു.

ട്രംപിനെ നേരിയ വ്യത്യാസത്തില്‍ തോല്പിച്ച അരിസോണ സംസ്ഥാനത്ത് റീ കൗണ്ടിംഗ് പുരോഗമിക്കുന്നു. പെന്‍സില്‍വാനിയായിലും റീ കൗണ്ടിംഗിനുള്ള നടപടികള്‍ ആലോചിച്ചുവരുന്നു. രണ്ടു സംസ്ഥാനങ്ങളും ട്രംപിന് ലഭിക്കുമെന്നാണ് പ്രതീക്ഷ . ആഗസ്റ്റോടെ കൗണ്ടിംഗ് പൂര്‍ത്തിയായാല്‍ ട്രംപ് പ്രസിഡന്റാകുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ബൈഡനുശേഷം യുഎസ് പ്രസിഡന്റാകാന്‍ പതിനെട്ടടവും പയറ്റുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ട്രംപ്. അതിന്റെ മുന്നോടിയാണ് ഈ പ്രതികരണങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button