ന്യൂയോർക്ക് : വാട്സ് ആപ്പിന്റെ വരാനിരിക്കുന്ന പതിപ്പുകളിലും തകർപ്പൻ ഫീച്ചറുകളുണ്ടാകുമെന്നാണ് റിപ്പോർട്ട്. വാട്സ് ആപ്പുമായി ബന്ധപ്പെട്ട എല്ലാ അപ്ഡേറ്റുകളും ട്രാക്ക് ചെയ്യുന്ന വാബെറ്റൈന്‍ഫോ ആണ് സക്കർബർഗിനെയും വാട്സ് ആപ് സിഇഒ വില്‍ കാത്കാര്ടിനെയും ഗ്രൂപ്പ് ചാറ്റിലൂടെ ബന്ധപ്പെട്ടത്.
മെസേജുകള്‍ അപ്രത്യക്ഷമാകുന്ന മോഡ്, മള്‍ടി-ഡിവൈസ് സപോര്‍ട്, വ്യൂ വണ്‍സ് എന്നിവ ഉള്‍പെടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചില സവിശേഷതകള്‍ ഉടന്‍ തന്നെ വാട്സ് ആപിലെത്തുമെന്നാണ് സൂചന. ഈ ഫീചറുകളുടെ ദൃശ്യങ്ങള്‍ നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും ഔദ്യോഗികമായി എപ്പോള്‍ അവതരിപ്പിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ലായിരുന്നു. എന്നാൽ ഈ സവിശേഷതകള്‍ വാട്സ് ആപ്പില്‍ ഉടൻ അവതരിപ്പിക്കുമെന്നാണ് ഫെയ്സ്ബുക് സിഇഒ മാര്‍ക്ക് സകര്‍ബര്‍ഗ് സ്ഥിരീകരിച്ചിരിക്കുന്നത്.
എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ പുറത്തിറക്കുന്ന ആഗോളതലത്തിലുള്ള ആദ്യത്തെ മെസേജിങ് നെറ്റ് വർക്കാണ് വാട്സ് ആപ് എന്ന് വാബെറ്റൈന്‍ഫോയുമായുള്ള ചാറ്റില്‍ മാർക്ക് സക്കർബർഗ് വെളിപ്പെടുത്തി. മെസേജുകള്‍ അപ്രത്യക്ഷമാകുന്ന മറ്റൊരു ഫീച്ചര്‍ ആഗോളതലത്തില്‍ അവതരിപ്പിക്കാന്‍ കമ്പനി ഒരുങ്ങുകയാണ്. എല്ലാ ചാറ്റ് ത്രെഡുകളിലും മെസേജുകള്‍ അപ്രത്യക്ഷമാകുന്ന സംവിധാനം, അപ്രത്യക്ഷമാകും മോഡ് അവതരിപ്പിക്കാന്‍ പോകുകയാണെന്നും മാര്‍ക് സകര്‍ബര്‍ഗ് പറഞ്ഞു.
വാട്സ് ആപില്‍ ഉടന്‍ പുറത്തിറങ്ങുന്ന മറ്റൊരു സവിശേഷത വ്യൂ വണ്‍സ് ആണ്. ഈ സവിശേഷത മെസേജ് അപ്രത്യക്ഷമാകുന്ന സവിശേഷതയുമായി ഏറെക്കുറെ സമാനമാണ്. നിങ്ങള്‍ മോഡ് ഓണാക്കുകയാണെങ്കില്‍, ആ വ്യക്തി കണ്ടതിനുശേഷം സന്ദേശം അപ്രത്യക്ഷമാകും.
Post Your Comments