എറണാകുളം: 5 കോടി കൊടുത്താൽ കൊള്ളാവുന്ന കമ്യുണിസ്റ്റുകാരോ, കോൺഗ്രസുകാരനോ പാഞ്ഞു വരും, അപ്പോഴാണോ പ്രാദേശികമായി വളരെ ചെറിയ ആൾ ബലമുള്ള ജാനുവിനെ 10 കോടി കൊടുത്തു വലവീശുന്നതെന്ന പരിഹാസവുമായി അലി അക്ബർ. ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിലവുകൾ കൈകാര്യം ചെയ്യുന്നത് മണ്ഡലം ട്രഷറർ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം:
ഒരു പാർട്ടിയുടെ സ്ഥാനാർതിയാവുമ്പോൾ, ഭൂരിപക്ഷം ചിലവുകൾ പാർട്ടിയാണ് വഹിക്കുക, അത് കൈകാര്യം ചെയ്യുന്നത് മണ്ഡലം ട്രഷറുമായിരിക്കും, ഞാൻ മത്സരിച്ചപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ, ബ്ലാങ്ക് ചെക്കുകൾ ഒപ്പിട്ടു ട്രഷററേ ഏൽപ്പിക്കുന്നു, (പാർട്ടി വിശ്വസ്തതയോടെ ഏൽപ്പിക്കുന്ന ആളെ സ്ഥാനാർഥി സംശയിക്കേണ്ടല്ലോ )ഇതായിരുന്നു ഞാനെടുത്ത രീതി, കാരണം ഒരു സ്ഥാനാർഥിക്ക് എല്ലായിടത്തും എത്താൻ കഴിയില്ലല്ലോ?
ഇത്തരം അവസ്ഥയിലായിരിക്കണം ജാനുവിന്റെ പാർട്ടിക്കാരി ട്രഷറർ തിരഞ്ഞെടുപ്പ് ചിലവിനു ഒരു പത്തുകോടിയൊക്കെ പ്രതീക്ഷിച്ചത്… കമ്മറ്റി ആ ആഗ്രഹം പ്രകടിപ്പിച്ചും കാണും, പത്തുകോടി പോയിട്ട് ഒരുകോടി പോലും വയനാട് പോലുള്ള മണ്ഡലങ്ങളിൽ ബിജെപി ചിലവഴിക്കും എന്ന് തോന്നുന്നുണ്ടോ? 20/25 ലക്ഷം വരെയൊക്കെ തിരഞ്ഞെടുപ്പ് ഫണ്ട് എത്തിയാൽ ഭാഗ്യം, ബാക്കി ലോക്കൽ കളക്ഷൻ കിട്ടിയാൽ അതായി.
ഇത് ഇവിടത്തെ ഏത് പത്ര പ്രവർത്തകനും സാമാന്യ ബുദ്ധിയിൽ മനസ്സിലാവുന്നതാണ് എന്നാൽ കമ്മി ബുദ്ധിയുള്ള പത്രക്കാർക്ക് മനസ്സിലായാലും,മനസ്സിലാക്കാതെ കാവി കണ്ട സുടാപ്പികളെപ്പോലെ ആരെങ്കിലും കുരയ്ക്കുന്നുവെങ്കിൽ മാ.. മാ കളായിരിക്കും സംശയം വേണ്ട,
5 കോടി കൊടുത്താൽ കൊള്ളാവുന്ന കമ്യുണിസ്റ്റുകാരോ, കോൺഗ്രസുകാരനോ പാഞ്ഞു വരും, അപ്പോഴാണോ പ്രാദേശികമായി വളരെ ചെറിയ ആൾ ബലമുള്ള ജാനുവിനെ 10 കോടി കൊടുത്തു വലവീശുന്നത്…
മാമകളെ,തള്ളലിൽ നിങ്ങടെ ആശാൻ മാൻഡ്രേക്കിനെ തോൽപ്പിക്കയാണല്ലോ നിങ്ങൾ… കഷ്ടം
Post Your Comments