ബെംഗളൂരു: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ചിതാഭസ്മം നദിയിലൊഴുക്കി കര്‍ണാടക റവന്യു മന്ത്രി. റവന്യു മന്ത്രി ആര്‍. അശോകയാണ് മരിച്ചവരുടെ ചിതാഭസ്മം കാവേരി നദിയിലൊഴുക്കിയത്. ബന്ധുക്കള്‍ ഏറ്റെടുക്കാതിരുന്നതിനെ തുടർന്നാണ് 560 പേരുടെ ചിതാഭസ്മം മന്ത്രി മുൻകൈ എടുത്ത് നദിയിലൊഴുക്കിയത്. കാവേരി പുണ്യനദിയാണെന്നാണു കരുതപ്പെടുന്നതെന്നും ചിതാഭസ്മം ഒഴുക്കുന്നതോടെ മരിച്ചവര്‍ക്ക് മോക്ഷം കിട്ടുമെന്നാണ് വിശ്വാസമെന്നുമാണ് മന്ത്രിയുടെ വിശദീകരണം.
Also read:ആഗോളതലത്തിൽ കോവിഡ് ബാധിച്ചവരുടെയും മരിച്ചവരുടെയും കണക്കുകൾ ഇങ്ങനെ
‘560 പേരുടെ ചിതാഭസ്മമാണ് കാവേരിയില്‍ ഒഴുക്കിയത്. അവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങിയില്ല. അതിന് പല കാരണങ്ങളുണ്ടാകാം. ജനങ്ങൾക്ക് ഇതൊക്കെ വൈകാരികമായ വിഷയമാണ്. മറ്റിടങ്ങളിൽ കണ്ടുവരുന്ന ചില കാഴ്ചകളാണ് എന്നെ ഇത്തരമൊരു കാര്യം ചെയ്യാൻ പ്രേരിപ്പിച്ചത്. കൊവിഡ് ബാധിച്ച് മരിച്ച നിരവധി പേരുടെ മൃതദേഹങ്ങളാണ് ഗംഗയില്‍ ഒഴുകി നടന്നത്. ചിലത് പക്ഷികള്‍ കൊത്തിവലിച്ചു. അത്തരമൊരു അവസ്ഥ ഉണ്ടാകരുതെന്ന് കരുതിയാണ്, മരിച്ചവരോടുള്ള ബഹുമാനമെന്ന സൂചനയിൽ മൃതദേഹങ്ങളോട് ആദരവ് കാണിക്കുന്നത്.’- മന്ത്രി പറഞ്ഞു.
കൊവിഡ് ബാധിച്ച് മരിച്ച പലരുടെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങാതായി. ഇതോടെ അത്തരം മൃതദേഹങ്ങള്‍ ദഹിപ്പിച്ച ചിതയിലെ ചാരം മന്ത്രിതന്നെ കാവേരിയില്‍ ഒഴുക്കിയത്.
Post Your Comments