ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് ലക്ഷത്തോളം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനേഴ് കോടി പത്തൊമ്പത് ലക്ഷം കടന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 35.75 ലക്ഷമായി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി നാൽപ്പത്തിമൂന്ന് ലക്ഷം പിന്നിട്ടു.
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1.33 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് 2.83 കോടിയിലധികം പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ആകെ മരണം 3.35 ലക്ഷം കടന്നു. നിലവിൽ രോഗികളുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിൽ നിൽക്കുന്നത്. യു എസിൽ മൂന്ന് കോടി നാൽപ്പത്തിയൊന്ന് ലക്ഷം കോവിഡ് രോഗികളുണ്ട്. ഇവിടെ മരണസംഖ്യ അറുപത്തിയൊന്ന് ലക്ഷം കടന്നു.
വേൾഡോമീറ്റർ കണക്ക് പ്രകാരം അമേരിക്കയിൽ പതിനായിരത്തോളം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 268 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഇവിടെ 77,898 പേർക്കാണ് പുതുതായി രോഗബാധ. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,346 പേർ മരിച്ചു .
Post Your Comments