ഇറ്റാനഗര്‍: ദിവസങ്ങൾക്ക് മുൻപ് ഉത്ഘാടനം നടത്തിയ ദേശീയ പാത തകര്‍ന്നു. അരുണാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗര്‍ നഗരമധ്യത്തിലെ ഇന്ദിര ഗാന്ധി പാര്‍ക്കിനു സമീപം ഡി- സെക്ടറിലാണ് സംഭവം. വാഹനങ്ങള്‍ ഇരുവശത്തേക്കും അതിവേഗം സഞ്ചരിക്കുന്നതിനിടെയാണ് തകര്‍ന്നുവീണത്.
read also: ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
നഹര്‍ലഗുന്‍- ഇറ്റാനഗര്‍ നഗരങ്ങളെ ബന്ധിപ്പിച്ച് നിര്‍മിച്ച ദേശീയ പാതയില്‍ അപകടത്തെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. റോഡിന്റെ ഒരു വശം തകര്ന്നുനിലംപൊത്തുന്ന ദൃശ്യങ്ങൾ വൈറൽ. സംഭവത്തിൽ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
Post Your Comments