COVID 19Latest NewsNewsIndia

കർണാടകയിൽ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണമറിയാം

ബെംഗളുരു: കർണാടകയിൽ കൊറോണ വൈറസ് കേസുകൾ കുത്തനെ കുറയുന്നതായി റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇന്ന് സംസ്ഥാനത്ത് 16604 പേർക്കാണ് കൊറോണ വൈറസ് രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 411 പേര്‍ രോഗബാധിതരായി മരണപ്പെടുകയുണ്ടായി. രോഗികളില്‍ 3992 പേര്‍ ബെംഗളൂരു നഗരത്തിൽ നിന്നുള്ളവരാണ്. ഇവിടെ രോഗബാധിതരായി മരിച്ചത് 242 പേരാണ്. സംസ്ഥാനത്തെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.57 ശതമാനമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്ത് 50 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1,52, 734 പേര്‍ക്കാണ് ഇന്ന് കൊറോണ വൈറസ് രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ മാസം ആദ്യം നാല് ലക്ഷം വരെ എത്തിയ കണക്കാണ് 1,52, 734 ആയി ചുരുങ്ങിയത്. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിലും എൺപതിനായിരത്തിന്‍റെ കുറവുണ്ട്. 20,26,000 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. രോഗമുക്തി നിരക്ക് 91.6 ശതമാനമായി കൂടി. തുടർച്ചയായി ഏഴാം ദിവസവും പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ താഴെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button