KeralaLatest NewsNews

കാശ് അണ്ണനല്ല, ചേച്ചി കൊടുത്തിട്ടുണ്ട്, ഏത് ചേച്ചി ആണെന്നറിയുമോ?; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നപ്പോള്‍ താമസിച്ച ഹോട്ടലിന്റെ വാടക കൊടുത്തില്ലെന്ന സി പി എമ്മിന്റെ ആരോപണത്തിനു മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. കൊല്ലം ബീച്ചിലെ നക്ഷത്ര ഹോട്ടലില്‍ ഫെബ്രുവരി 24 താമസിച്ച ഇനത്തില്‍ ആറുലക്ഷം രൂപ നല്‍കാനുണ്ടെന്നായിരുന്നു സി പി എം മുഖപത്രത്തില്‍ വന്ന വാര്‍ത്ത. എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്നും പണം കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ നല്‍കിയതാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Read Also : രക്ഷിക്കൽ മഹായജ്ഞം; ‘ഷേവ് ലക്ഷദ്വീപിനു ശേഷം ഷേവ് പൃഥ്വിരാജ്’: ചീറ്റിപ്പോയ ക്യാമ്പെയിനുകളെ പരിഹസിച്ച് ജിതിൻ …

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

പി. ജയരാജന്‍ സഖാവെ,

കാശ് അണ്ണനല്ല, ചേച്ചി കൊടുത്തിട്ടുണ്ട്. ഏത് ചേച്ചി ആണെന്നറിയുമോ? ബിന്ദു ചേച്ചി, കൊല്ലം ഡി.സി.സി പ്രസിഡന്റ്. രാവിലെ മുതല്‍ സഖാക്കള്‍ പ്രചരിപ്പിച്ച ഒരു വാര്‍ത്തയുണ്ട്, ‘രാഹുല്‍ താമസിച്ച ഹോട്ടലിന്റെ വാടക നല്കിയില്ല”. പത്രം ഏതാണെന്ന് അന്വേഷിക്കണ്ട, നേര് നേരത്തെ അറിയിക്കുന്ന പത്രം തന്നെ. ആ പത്രത്തില്‍ കോണ്‍ഗ്രസ്സിനെ പറ്റി സത്യസന്ധമായ ഒരു വാര്‍ത്ത വരണം എന്ന വാശി എനിക്കില്ല. മാത്രമല്ല ദേശാഭിമാനി കോണ്‍ഗ്രസ്സിനെ പറ്റി നല്ലത് എഴുതിയാല്‍ കോണ്‍ഗ്രസ്സ് എന്തോ തെറ്റ് ചെയ്തു എന്ന് വേണം അനുമാനിക്കുവാന്‍.

ആ പത്ര കട്ടിംഗ് കിട്ടിയ പാടെ, യുക്തിയും ബുദ്ധിയും AKG സെന്ററില്‍ പണയം വെച്ച സകല സൈബര്‍ CITU തൊഴിലാളികളും ‘കാശ് അണ്ണന്‍ തരും ‘എന്ന തലക്കെട്ടില്‍ വെച്ചു കാച്ചി. എന്നാല്‍ പി. ജയരാജനും ആ വ്യാജ വാര്‍ത്ത ഷെയര്‍ ചെയ്തപ്പോഴാണ്, അവരുടെ നേതൃത്വത്തിന്റെയും ബോധരാഹിത്യം മനസ്സിലായത് (പണ്ട് ബോധം പോയ സംഭവം വെച്ച് പറഞ്ഞതല്ലാ).

സംഭവം അറിഞ്ഞ് ഞാന്‍ കൊല്ലം DCC പ്രസിഡന്റ് ശ്രീമതി ബിന്ദു കൃഷ്ണയോട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത്, ആ പണം അവര്‍ നേരത്തെ തന്നെ നേരിട്ട് ഹോട്ടലുകാര്‍ക്ക് കൊടുത്തുവെന്നാണ്. എന്നിട്ട് അതിന്റെ ഡീറ്റെയില്‍സ് എനിക്ക് അയച്ചു തരുകയും ചെയ്തു.

അപ്പോള്‍ സത്യത്തില്‍ സഖാക്കളുടെ പ്രശ്‌നം എന്താണ്? ഹോട്ടല്‍ ബില്ല് അല്ല, രാഹുല്‍ ഗാന്ധി കടലില്‍ ചാടിയതാണ്. ‘കടല്‍ നാടകം ‘ എന്നാണ് ഈ വാര്‍ത്തയ്ക്കും അവര്‍ ടൈറ്റില്‍ കൊടുത്തത്. രാഹുല്‍ കടലില്‍ ചാടിയതിന്റെ തിരയിളക്കത്തിലെ ഉലച്ചിലില്‍ നിന്ന് CPIM ഇപ്പോഴും മുക്തമായിട്ടില്ല. കടലില്‍ ചാടിയത് രാഹുല്‍ ആണെങ്കിലും, നനഞ്ഞ് തണുത്ത് വിറച്ചത് സഖാക്കളാണ്.

നിങ്ങള്‍ക്കതില്‍ ഇത്ര വിഷമം ഉണ്ടെങ്കില്‍ ആ പ്രകാശ് കാരാട്ടിനോടോ, യച്ചൂരിയോടോ കടലില്‍ ചാടുവാന്‍ പറയുക. അത് നടന്നില്ലെങ്കില്‍ വിജയനോട് വല്ല സ്വിമ്മിംഗ് പൂളിലും ചാടാന്‍ പറയുക, എന്നിട്ടത് പസഫിക് സമുദ്രമാണെന്ന് തള്ളി മറിക്കുക. മേല്‍പ്പറഞ്ഞ ഒന്നും നടന്നില്ലെങ്കില്‍ പറ്റുന്ന ഒരു കാര്യമുണ്ടായിരുന്നു, ദേശാഭിമാനിയുടെ പുതിയ പത്രാധിപര്‍ കോടിയേരിയുടെ മകനുണ്ടല്ലോ, നിങ്ങളുടെ കൂട്ടത്തില്‍ കടലില്‍ കുളിക്കാനറിയുന്ന ‘കൊച്ച് കൊടിയേരി ‘ അയാളിപ്പോള്‍, ബാഗ്ലൂര്‍ ജയിലില്‍ തിരയെണ്ണി കിടക്കുകയല്ലായിരുന്നെങ്കില്‍, അയാളോടെങ്കിലും പറയാമായിരുന്നു കടലില്‍ ചാടുവാന്‍.

ഹോട്ട് ഡോഗ് എന്നാല്‍ ‘ചത്ത പട്ടി ‘ ആണെന്നും, സാള്‍ട്ട് മാംഗോ ട്രീയാണ് ഉപ്പുമാവ് എന്ന് ദേശാഭിമാനി എഴുതുമ്പോള്‍ അത് കണ്ണടച്ച് വിശ്വസിക്കുന്ന സഖാക്കള്‍ ഉള്ളിടത്തോളം കാലം ആ പത്രം നിലനില്ക്കും…

shortlink

Related Articles

Post Your Comments

Related Articles


Back to top button