CinemaLatest NewsNewsIndiaEntertainment

കഷ്ടപ്പെട്ട് നേടിയ പണം മുഴുവന്‍ നഷ്ടപ്പെട്ട റോഷിനിക്ക് പ്രതിഫലം വാങ്ങിയതെങ്കിലും തിരിച്ച്‌ കൊടുത്താല്‍ വല്ല്യഉപകാരമാവും

'മൈ സ്‌റ്റോറി' എന്ന ചിത്രം പാര്‍വതിയോടുള‌ള ഹെയ്‌റ്റ് ക്യാമ്ബെയിന്‍ മൂലം സാ‌റ്റലൈ‌റ്റ് റൈ‌റ്റ് പോലും വി‌റ്റുപോകാതെ പരാജയപ്പെട്ടു.

കൊച്ചി: 17 സ്‌ത്രീകളെങ്കിലും മീ ടു ആരോപണം ഉന്നയിച്ച വൈരമുത്തുവിന് ഒ.എന്‍.വി കവിതാ പുരസ്‌കാരം നൽകുന്നതിനെതിരെ വിമർശനം ഉന്നയിച്ച നടി പാര്‍വതിയ്‌ക്ക് മറുപടിയുമായി സംവിധായകന്‍ ഒമര്‍ ലുലു.

പുരസ്കാരം വിവാദത്തിലായതോടെ സ്വഭാവഗുണം നോക്കി കൊടുക്കാനുള‌ള അവാര്‍ഡല്ല ഒ.എന്‍.വി പുരസ്‌കാരം എന്ന് അവാര്‍ഡ് നിര്‍ണയ സമിതിയിലെ അംഗമായ അടൂര്‍ ഗോപാലകൃഷ്‌ണന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു ‘മനുഷ്യത്വം നോക്കാമല്ലോ അതോ അതും വേണ്ടേ?’ എന്നായിരുന്നു പാര്‍വതി പ്രതികരിച്ചത്. ഈ പ്രസ്‌താവനയ്ക്ക് മറുപടിയാണ് ഒമ‌ര്‍ ലുലു ഫേസ്‌ബുക്കിലൂടെ കുറിച്ചിരിക്കുന്നത്.

പുതുമുഖ സംവിധായികയായ റോഷിനി സംവിധാനം ചെയ്‌ത ‘മൈ സ്‌റ്റോറി’ എന്ന ചിത്രം പാര്‍വതിയോടുള‌ള ഹെയ്‌റ്റ് ക്യാമ്ബെയിന്‍ മൂലം സാ‌റ്റലൈ‌റ്റ് റൈ‌റ്റ് പോലും വി‌റ്റുപോകാതെ പരാജയപ്പെട്ടു. കഷ്‌ടപ്പെട്ട് നേടിയ പണമായ 18 കോടി മുടക്കിയെടുത്ത ആ ചിത്രത്തിലെ പ്രതിഫലം പാര്‍വതി തിരികെ നല്‍കുന്നത് കൊവിഡ് കാലത്ത് ഉപകാരമായിരിക്കുമെന്നാണ് ഉമര്‍ ലുലു പ്രതികരിച്ചത്.

READ ALSO: പ്രവാസികളുടെ കോവിഡ് വാക്‌സിനേഷൻ; പ്രത്യേക പരിഗണന നൽകാൻ സർക്കാർ; ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കാൻ തീരുമാനം

ഒമര്‍ ലുലുവിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്

പ്രിയപ്പെട്ട പാര്‍വതി മാഡം നിങ്ങള്‍ സമൂഹത്തിലെ ഒരുവിധം എല്ലാ കാര്യങ്ങളിലും ഇടപ്പെടുന്നു സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്നു വളരെ നല്ല കാര്യം.നിങ്ങള്‍ മനുഷ്യതം എന്ന് പറഞ്ഞപ്പോള്‍ ഓര്‍മ്മ വന്നത് മൈ സ്റ്റോറിയിലുടെ ഒരുപാട് സ്വപ്നങ്ങളുമായി സിനിമയില്‍ വന്ന പുതുമുഖ സംവിധായിക റോഷനിയുടെ മുഖമാണ് 18 കോടി മുടക്കി താന്‍ കഷ്ടപ്പെട്ടുനേടിയ പണം മുഴുവന്‍ നഷ്ടപ്പെട്ട റോഷിനിക്ക് ആ പ്രതിഫലം വാങ്ങിയ തുക എങ്കിലും തിരിച്ച്‌ കൊടുത്താല്‍ ഈ കോവിഡ് കാലത്ത് വല്ല്യ ഉപകാരം ആവും.പാര്‍വതി പിന്നേയും ഒരുപാട് സിനിമകള്‍ ചെയ്തല്ലോ അത് കൊണ്ട് പണത്തിന് ബുദ്ധിമുട്ട് ഉണ്ടാവില്ല എന്ന് കരുതുന്നു.അതെ പാര്‍വതി പറഞ്ഞ പോലെ ‘അല്ല്പം മനുഷ്യതം ആവല്ലോ’.

shortlink

Related Articles

Post Your Comments

Related Articles


Back to top button