COVID 19Latest NewsIndiaNewsInternational

കോവിഡ്; സൗദിയിലേക്ക് മടങ്ങാൻ കഴിയാത്ത പ്രവാസികളുടെ കാര്യത്തിൽ നിർണ്ണായക തീരുമാനവുമായി സൽമാൻ രാജാവ്

ജൂൺ രണ്ടുവരെ കാലാവധിയുള്ള റീ എൻട്രി, ഇഖാമ, വിസിറ്റ് വിസ എന്നിവയുടെ കാലാവധിയാണ് നീട്ടി നൽകുന്നതിനാണ് തീരുമാനം

റിയാദ്: കോവിഡ് വ്യാപനത്തിൽ പെട്ട് സൗദിയിലേക്ക് മടങ്ങാൻ കഴിയാത്ത പ്രവാസികളുടെ കാര്യത്തിൽ നിർണ്ണായക തീരുമാനവുമായി സൽമാൻ രാജാവ്. വിദേശ രാജ്യങ്ങളിൽ കുടുങ്ങി സൗദി അറേബ്യയിലേക്ക് മടങ്ങിയെത്താൻ കഴിയാത്ത പ്രവാസികൾക്ക് ഇഖാമയുടെയും റീഎൻട്രി വിസയുടെയും കാലാവധി സൗജന്യമായി നീട്ടി നൽകാൻ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവ്. കോവിഡ് കാരണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശന വിലക്കുണ്ട്.

ഇഖാമയും റീ എൻട്രി വിസയും സൗജന്യമായി പുതുക്കാനുള്ള തീരുമാനം നിലവിൽ കോവിഡ് വ്യാപനം മൂലം സൗദിയിലേക്ക് പ്രവേശന വിലക്കുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ തൊഴിലാളികൾക്ക് ആശ്വാസകരമാകും. ഈ രാജ്യങ്ങളിൽ നിന്നുള്ളവരുടെ വിസിറ്റ് വിസയുടെയും കാലാവധി നീട്ടികൊടുക്കാൻ തീരുമാനമായി.

ജൂൺ രണ്ടുവരെ കാലാവധിയുള്ള റീ എൻട്രി, ഇഖാമ, വിസിറ്റ് വിസ എന്നിവയുടെ കാലാവധിയാണ് നീട്ടി നൽകുന്നതിനാണ് തീരുമാനം. സൗദി പാസ്‍പോർട്ട് ഡയറക്ടറേറ്റ് ഇതിനാവശ്യമായ നടപടിക്രമങ്ങൾ ഉടനടി പൂർത്തിയാക്കും. സൗദി നാഷണൽ ഇൻഫർമേഷൻ സെന്റർ ഡയറക്ടറേറ്റിന് വേണ്ട സഹായങ്ങൾ ക്രമീകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button