Latest NewsNewsIndia

കൊറോണ ആയുര്‍വേദ മരുന്ന് ‘ആയുഷ് 64’ , കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിതരണ ചുമതല സേവാഭാരതിക്ക്

തിരുവനന്തപുരം : കേന്ദ്ര ആയുഷ് മന്ത്രാലയം വികസിപ്പിച്ച കൊറോണ പ്രതിരോധ മരുന്നായ ആയുഷ് – 64 ന്റെ വിതരണം സേവാ ഭാരതിക്ക്. കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സേവാഭാരതിക്കായിരിക്കും മരുന്നിന്റെ വിതരണ ചുമതല. കേന്ദ്ര ആയുര്‍വേദ ഗവേഷണ കൗണ്‍സിലിന്റെ ഉത്തരവില്‍ കേരളത്തിലെ വിതരണവും സേവാ ഭാരതി ഏറ്റെടുത്തു. സി.സി.ആര്‍.എസ്. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. എന്‍. ശ്രീകാന്ത് ഇറക്കിയ സര്‍ക്കുലറില്‍ മരുന്നിന്റെ വിതരണ ചുമതല സേവാ ഭാരതിക്ക് നല്‍കിയതായി പരാമര്‍ശിച്ചിട്ടുണ്ട്.

Read Also : പട്ടിണി അകറ്റാൻ ഇഷ്ടിക കളത്തിൽ ജോലിക്കിറങ്ങി; ഇന്ത്യൻ ഫുട്‌ബോൾ താരത്തിന് സഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തുടനീളം സേവനം നടത്തുന്ന സേവാഭാരതിക്ക് ലഭിച്ച അംഗീകാരമാണിത് . ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ആയുഷ് വകുപ്പുകളുമായി ചേര്‍ന്നാണ് സേവാഭാരതി ആയുഷ് 64 ന്റെ വിതരണം നടത്തുന്നത്.

ചെറുതുരുത്തിയിലെ ദേശീയ ആയുര്‍വേദ പഞ്ചകര്‍മ ഗവേഷണ കേന്ദ്രത്തിലാണ് ആയുഷ്-64 എത്തിച്ചിരുന്നത്. കൊറോണ പോസിറ്റീവ് സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡുമായി വരുന്ന രോഗികളുടെ ബന്ധുക്കള്‍ക്ക് മെയ് 11 മുതല്‍ മരുന്നുകള്‍ നല്‍കി തുടങ്ങിയിരുന്നു.

ആയുഷ് – 64 മരുന്നുകള്‍ രോഗികള്‍ക്ക് വിതരണം ചെയ്യാനാവശ്യമുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആയുഷ് മന്ത്രാലയ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. മരുന്ന് വിതരണം ചെയ്യാനായി വോളന്റിയര്‍മാര്‍ക്ക് പ്രത്യേക പാസ് സംസ്ഥാന സര്‍ക്കാരില്‍ നിന്നും ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button