ചെന്നൈ : രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ ഉടൻ വിട്ടയക്കണമെന്ന് രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. അടിയന്തരമായി 7 പ്രതികളെയും മോചിപ്പിക്കണം. മൂന്ന് പതിറ്റാണ്ടായി പ്രതികള്‍ അനുഭവിക്കുന്നത് സമാനതകളില്ലാത്ത വേദനയും ദുരിതവുമാണ്. പ്രതികളെ മോചിപ്പിക്കണമെന്നാണ് തമിഴ്നാട്ടിലെ ജനങ്ങളുടെ ആഗ്രഹമെന്നും സര്‍ക്കാരിന്റെ പേരിലുള്ള കത്തില്‍ സ്റ്റാലിന് പറഞ്ഞു.
Read Also : ചടയമംഗലത്ത് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു ; സി സി ടി വി ദൃശ്യങ്ങൾ പുറത്ത്
അതേസമയം രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട് 30 വര്‍ഷത്തോളമായി ജീവപര്യന്തം തടവില്‍ കഴിയുന്ന പേരറിവാളന് 30 ദിവസത്തേക്ക് പരോള്‍ (സാധാരണ അവധി) അനുവദിച്ച് തമിഴ്നാട് സര്‍ക്കാര്‍. പേരറിവാളന്റെ മാതാവ് അര്‍പുതമ്മാളിന്റെ അപേക്ഷ പരിഗണിച്ചാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് തമിഴ്നാട് ജയില്‍ മാന്വല്‍ വ്യവസ്ഥ പ്രകാരം 30 ദിവസത്തേക്ക് സാധാരണ അവധിക്ക് പോകാന്‍ അനുവദിച്ച് ഉത്തരവിറക്കിയത്.
Post Your Comments