ലക്നൗ: വിവാഹ സത്ക്കാരത്തിനിടെ പ്ലേറ്റിനെ ചൊല്ലിയുള്ള തർക്കത്തിനെ തുടർന്ന് വധുവിന്റെ അമ്മാവനെ കുത്തിക്കൊന്നു. ഉത്തർപ്രദേശിലെ നവാബ്ഗഞ്ചിലാണ് സംഭവം. വരന്റെ ബന്ധുവായ ഭാഗവന്ദ്ദാസ് എന്നയാളാണ് വധുവിന്റെ അമ്മാവനെ കുത്തിയത്. സംഘർഷത്തിൽ നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ബഹേദി സ്വദേശിയായ രാംകുമാർ കശ്യപിന്റെ മകളും നവാബ്ഗഞ്ച് സ്വദേശി ലാൽത പ്രസാദിന്റെ മകനും തമ്മിലുള്ള വിവാഹ ചടങ്ങിലാണ് തർക്കം നടന്നതും സംഘർഷം ഉണ്ടായതും. വിവാഹത്തിന് മുമ്പുള്ള തിലക് എന്ന ചടങ്ങ് നടക്കുന്നതിനിടെയായിരുന്നു സംഘർഷം ഉണ്ടായത്. തിലക് ചടങ്ങിൽ പങ്കെടുക്കാനായി വധുവിന്റെ പിതാവും ബന്ധുക്കളും തിങ്കളാഴ്ച രാത്രി വരന്റെ വീട്ടിലെത്തിയിരുന്നു.
വരന്റെ വീട്ടിൽ വെച്ച് ഭക്ഷണം കഴിക്കുന്നതിനിടെ വധുവിന്റെ കൂട്ടരും വരന്റെ ബന്ധുക്കളും തമ്മിൽ പ്ലേറ്റിനെച്ചൊല്ലി തർക്കമുണ്ടാകുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. ചടങ്ങിൽ പങ്കെടുത്തവരിൽ പലരും മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തായും പ്രതിയെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.
Post Your Comments