ജറുസലം: പലസ്തീൻ – ഇസ്രയേൽ സംഘർഷത്തിൽ പലസ്തീനിലെ ഹമാസുകൾക്കൊപ്പം ചേർന്ന് ഇസ്രയേലിനെ ആക്രമിക്കാൻ ഒരുങ്ങിയ ലെബനന്റെ പദ്ധതികൾ അവർക്ക് തന്നെ തിരിച്ചടിയായി. പലസ്തീനിനൊപ്പമാണെന്ന് വരുത്തിതീർക്കാൻ ഇസ്രയേലിനു നേരെ ലെബനൻ തൊടുത്തുവിട്ട 6 മിസൈലുകളും വന്നു പതിച്ചത് സ്വന്തം രാജ്യത്ത് തന്നെയെന്ന് റിപ്പോർട്ട്.
ഇസ്രയേലിനെ തകർക്കാൻ ഹമാസുകൾക്കൊപ്പം ചേർന്ന ലെബനന് നൽകേണ്ടി വന്നത് വലിയ വില. ഇസ്രായേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ലെബനനില്‍ വ്യാപക നാശനഷ്ടമെന്ന് റിപ്പോർട്ട്. ഇസ്രയേലിലേക്ക് മിസൈൽ അയച്ച ഉറവിടത്തിലേക്കാണ് തിരിച്ചാക്രമണം ഉണ്ടായിരിക്കുന്നത്. ലെബനനിൽ വ്യാപക നാശനഷ്ടമുണ്ടായെങ്കിലും ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
തെക്കന്‍ ലെബനനില്‍ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റുകള്‍ വിക്ഷേപിച്ചതായി ലെബനന് സൈനിക വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് വ്യക്തമാക്കി. എന്നാല്‍, ഇവ സ്വന്തം രാജ്യത്തു തന്നെ പതിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയും ലെബനന് ഇസ്രായേലിലേക്ക് മൂന്ന് റോക്കറ്റുകള്‍ പ്രയോഗിച്ചിരുന്നു. എന്നാൽ, ഇവയെല്ലാം മെഡിറ്ററേനിയന്‍ കടലില്‍ വന്നിറങ്ങി. ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടുകൾ അനുസരിച്ച് ലെബനൻ – ഇസ്രയേൽ അതിർത്തി ഇപ്പോൾ ശാന്തമാണ്. ഇസ്രയേലിന്റെ തിരിച്ചടിയിൽ ഉടനൊന്നും ഇനി ആക്രമണം നടത്തേണ്ടെന്ന തീരുമാനത്തിലേക്ക് ലെബനൻ എത്തിച്ചേർന്നതായാണ് റിപ്പോർട്ട്.
ഇസ്രയേല്‍ വെടിവയ്പില്‍ തങ്ങളുടെ അംഗങ്ങളിലൊരാള്‍ കൊല്ലപ്പെട്ടുവെന്ന് ലെബനന് ഹിസ്ബുള്ള തീവ്രവാദ സംഘടന പറഞ്ഞതിന് മണിക്കൂറുകള്‍ക്ക് ശേഷം വെള്ളിയാഴ്ച സിറിയയില്‍ നിന്ന് മൂന്ന് മിസൈലുകള്‍ ഇസ്രായേലിന് നേരെ ഉതിര്‍ത്തിരുന്നു. ഇവയെല്ലാം സ്വന്തം രാജ്യത്ത് തന്നെ പതിച്ചു. തൊടുത്തുവിട്ട മിസൈലുകൾ ഒന്നും ലക്ഷ്യം കാണാതെ വന്നതോടെ സിറിയ നിരാശയിലാണ്. അയൽരാജ്യങ്ങൾ കൂട്ടം ചേർന്ന് ആക്രമിക്കാൻ തയ്യാറെടുത്തതോടെ ആരോടും ക്ഷമിക്കാനോ വിട്ടുകളയാനോ തയ്യാറല്ലെന്ന തീരുമനമാണ് ഇസ്രയേൽ സ്വീകരിച്ചിരിക്കുന്നത്.
6 rockets were just fired from Lebanon toward northern Israel, all of which fell inside Lebanon.
In response, our artillery forces fired toward the sources of the launches.
— Israel Defense Forces (@IDF) May 17, 2021
Post Your Comments