Latest NewsKeralaNews

ന്യൂനമർദ്ദം അതിതീവ്ര ചുഴലിക്കാറ്റായി; സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ടൗട്ടെ എന്ന അതി തീവ്ര ചുഴലിക്കാറ്റായി. നിലവിൽ ഗോവൻ തീരത്തിന് 150 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. ചുഴലിക്കാറ്റ് ചൊവ്വാഴ്ച രാവിലെ ഗുജറാത്ത് തീരം തൊടും. മുംബൈയിലും ഗുജറാത്തിലും അതീവ ജാഗ്രത മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

Read Also: ട്രിപ്പിൾ ലോക്ക് ഡൗൺ; പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ആളുകളുടെ എണ്ണം കുറയ്ക്കാൻ സാധ്യത

മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം മെയ് 16 വരെ തുടരുമെന്നതിനാൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. വടക്കൻ ജില്ലകളായ കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലമുള്ള അതിശക്തമായ കാറ്റും അതിശക്തമായ മഴയും കടൽക്ഷോഭവും വരും മണിക്കൂറുകളിലും തുടരും.

Read Also: കോവിഡ് ഇക്കൊല്ലം ലോകത്ത് കൂടുതൽ അപകടം വിതയ്ക്കും; മുന്നറിയിപ്പുമായി ഡബ്ല്യു.എച്ച്.ഒ

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂർണ്ണ വിലക്കേർപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button