കൊല്ലപ്പെട്ട സൗമ്യാ സന്തോഷിന്റെ മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങി. ഏറ്റവുമടുത്ത ദിവസം തന്നെ സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന് വ്യക്തമാക്കി.
മിസൈല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇസ്രയേലിലെ ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യാ സന്തോഷിന്റെ മൃതദേഹം ഏറ്റവും അടുത്ത ദിവസം തന്നെ നാട്ടിലെത്തിക്കും. നാട്ടിലേക്കെത്തിക്കാനുള്ള അവസാനവാട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുകയാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന് അറിയിച്ചു.
Also Read:ഗുര്‍മീത് റാം റഹീമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഒപ്പം ഇസ്രായേലിലെ ഇന്ത്യക്കാര്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ കഴിയണമെന്നും അവശ്യഘട്ടങ്ങളില്‍ എംബസി ഉദ്യോഗസ്ഥരെ ബന്ധപ്പെടണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മലയാളമടക്കമുള്ള നാല് ഭാഷകളിലാണ് ഇന്ത്യന്‍ എംബസി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുവേണ്ടി പരിശ്രമിച്ചിരുന്നു. സൗമ്യയുടെ കുടുംബത്തിന് നഷ്ടപരിഹാരം നേടികൊടുക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കി എം പി ഡീന്‍ കുര്യക്കോസും ഇന്ത്യന്‍ എംബസിക്ക് കത്ത് അയച്ചിരുന്നു.
Post Your Comments