ചെന്നൈ: സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പുതുച്ചേരി മുഖ്യമന്ത്രി എന്‍.രംഗസ്വാമിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്ത 40ഓളം പേര് ക്വാറന്റൈനില്‍ പ്രവേശിച്ചു. ഞായറാഴ്ചയാണ് മുഖ്യമന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ചയാണ് സത്യപ്രതിജ്ഞ നടന്നത്.
സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി രണ്ടുദിവസം മുന്‍പ് നടത്തിയ പരിശോധനയില്‍ രംഗസ്വാമിയുടെ ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്ന് ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ളവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിരുന്നു. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ രംഗസ്വാമിയെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ദിരാഗാന്ധി ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മുഖ്യമന്ത്രി പരിശോധനക്ക് വിധേയനായെന്നും കോവിഡ് സ്ഥിരീകരിച്ചുവെന്നും പുതുച്ചേരി ആരോഗ്യ വകുപ്പ് വക്താവാണ് അറിയിച്ചത്. നിലവില്‍ മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Post Your Comments