ന്യൂഡൽഹി : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിന് കൂടുതൽ വാക്സിൻ അനുവദിച്ച് കേന്ദ്രസർക്കാർ. 1,84,070 ഡോസ് വാക്സിനാണ് പുതുതായി കേരളത്തിന് അനുവദിച്ചത്. ഇതോടെ കേരളത്തിന് ആകെ ലഭിച്ച വാക്സിൻ ഡോസിന്റെ എണ്ണം 78,97,790 ആയി.
വാക്സിൻ വിതരണം ആരംഭിച്ചത് മുതൽ ഇതുവരെ രാജ്യത്തെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 17.49 കോടി വാക്സിൻ വിതരണം ചെയ്തെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.ഇനിയും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 84 ലക്ഷം ഡോസ് വാക്സിനുണ്ടെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.
Read Also : ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് രാജഗോപാലിന്റെ കയ്യിലിരിപ്പും കൊതിക്കെറുവും; വിഷ്ണുപുരം ചന്ദ്രശേഖരന്
ഇതിനുപുറമെ 53 ലക്ഷം ഡോസ് വാക്സിൻ മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ലഭ്യമാക്കുമെന്നും കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ വകുപ്പ് മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Post Your Comments