ഷാര്‍ജ: പൊന്നാനി ചന്തപ്പടി സ്വദേശി പരേതനായ അബ്ദുല്‍ റഹ്മാൻ വക്കീലിെൻറ ഭാര്യ പടിഞ്ഞാറകത്ത് ഫാത്തിമ അബ്ദുൽ റഹ്മാൻ (ബീവത്താത്ത-90) ദുബൈയില്‍ നിര്യാതയായിരിക്കുന്നു.
മകന് സക്കീര്‍ ഹുസൈനോടൊപ്പം താമസിക്കുകയായിരുന്നു ഇവർ. നാട്ടിലേക്ക് പോകാന്‍ തയാറായി നില്‍ക്കുന്നതിനിടയിലാണ് അന്ത്യം സംഭവിച്ചത്. കുടുംബം മുഴുവൻ യു.എ.ഇയില്‍ ഉള്ളതിനാൽ ദുബൈയിൽ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിക്കുകയുണ്ടായി.
മക്കൾ: സക്കീർ ഹുസൈൻ, ഹഫ്സ റഹ്മാൻ. മരുമക്കൾ: പി.പി. അബ്ദുൽ റഹ്മാൻ, സുലൈഖ സക്കീർ.യു.എ.ഇയില്‍ റേഡിയോ അവതാരകനായ സാനിെൻറ വല്യുമ്മയാണ്.
Post Your Comments