‘സയന്‍സ്’ എന്ന പ്രസിദ്ധീകരണത്തിലാണ് യുകെയില്‍ നിന്നുള്ള ഗവേഷണസംഘം നടത്തിയ പഠനത്തിന്റെ വിശദവിവരങ്ങള്‍ വന്നിട്ടുള്ളത്. കൊവിഡ് വാക്സിന് (ഫൈസര്‍, ബയോഎന്‍ടെക്) ഒരു ഡോസ് മാത്രം സ്വീകരിച്ചവര്‍ക്ക് നിലവില്‍ വ്യാപകമായി കാണുന്ന ജനിതകവ്യതിയാനം സംഭവിച്ച വൈറസുകളെ പ്രതിരോധിക്കാനുള്ള കഴിവ് കുറവായിരിക്കുമെന്നാണ് പഠനത്തിന്റെ പ്രധാനപ്പെട്ട നിരീക്ഷണം.
നേരത്തേ കൊവിഡ് വന്നവരാണെങ്കില്‍ അവരില്‍ ഒരു ഡോസ് വാക്സിന് കൊണ്ടും ജനിതകവ്യതിയാനം വന്ന വൈറസുകളെ ചെറുക്കാന്‍ കഴിഞ്ഞേക്കുമെന്നും എന്നാല്‍ മുമ്പ് രോഗബാധയുണ്ടാകാത്തവരെ സംബന്ധിച്ച് ജനിതകവ്യതിയാനം സംഭവിച്ച വൈറസുകളെ ചെറുക്കാന്‍ കൃത്യമായും രണ്ട് ഡോസ് വാക്സിന് വേണ്ടിവരുമെന്നും പഠനം വിശദീകരിക്കുന്നു.
യുകെ വൈറസ്, സൗത്ത് ആഫ്രിക്ക വൈറസ് എന്നിങ്ങനെ അറിയപ്പെടുന്ന പുതിയ കൊവിഡ് വൈറസുകളെ വച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്.
Post Your Comments