പാലക്കാട്: പാലക്കാട് 4 ഇടങ്ങളിൽ എൽ ഡി എഫ് മുന്നേറുകയാണ്. പട്ടാമ്പിയിൽ തിരുവേഗപ്പുറ പഞ്ചായത്തിലെ 10 റൗണ്ട് വോട്ടുകൾ എണ്ണിയപ്പോൾ പട്ടാമ്പിയിൽ എൽഡിഎഫിലെ മുഹമ്മദ് മുഹസിന് 377 വോട്ട് ലീഡ്. ചിറ്റൂരിൽ എൽഡിഎഫ് ലീഡ് 7397, ഒറ്റപ്പാലം എൽഡിഎഫ് ലീഡ്– 1200, ഷൊർണൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി മമ്മിക്കുട്ടി 1488 വോട്ടിന് മുൻപിൽ. പാലക്കാട് മണ്ഡലത്തിൽ മാത്രം എൽ ഡി എഫിന് തൊടാൻ സാധിക്കുന്നില്ല. പാലക്കാട് എൻ ഡി എ സ്ഥാനാർഥി ഇ ശ്രീധരന് വമ്പിച്ച ലീഡ്. 3539 വോട്ടായി ശ്രീധരൻ ലീഡ് ഉയർത്തിയിട്ടുണ്ട്.
അതേസമയം, നേമത്ത് കുമ്മനം രാജശേഖരനും പാലക്കാട് ഇ ശ്രീധരനും തൃശൂരിൽ സുരേഷ് ഗോപിയും മുന്നേറുന്നു. കോഴിക്കോട് സൗത്തിൽ കനത്ത വെല്ലുവിളി ഉയര്‍ത്തി ബിജെപിയുടെ നവ്യഹരിദാസ് മുന്നിലുണ്ടായിരുന്നു. എന്നാൽ പിന്നീട് പുറകിലേക്ക് പോവുകയായിരുന്നു. തുടക്കം മുതൽ നേമത്ത് കനത്ത വെല്ലുവിളി ഉയർത്തി കുമ്മനം മുന്നിൽ തന്നെയുണ്ട്. ഇടതിനും വലതിനും തൊടാനാകാത്ത വമ്പൻ ലീഡ് നിലയാണ് നേമത്ത് കുമ്മനം ഉയർത്തിയിരിക്കുന്നത്.
Also Read:ജനഹൃദയങ്ങളുടെ ലീഡ് ഉയർത്തി ഷൈൻ ചെയ്യുന്ന എൻ ഡി എ സ്ഥാനാർഥികൾ
കൊല്ലം ജില്ലയിലെ കുണ്ടറയിൽ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയെ യു ഡി എഫിന്റെ പി സി വിഷ്ണുനാഥ് പിന്നിലാക്കി ലീഡ് ചെയ്യുന്നു. 89 സീറ്റുകളിലാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. അതേസമയം, യുഡിഎഫ് 48 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്ത് മുന്നിൽ. പൂഞ്ഞാറിൽ എൽ ഡി എഫ് മുന്നേറുന്നു. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥി മുന്നിൽ. കൊല്ലത്ത് യു ഡി എഫിന് ലീഡ്. ആറ്റിങ്ങൽ എൽ ഡി എഫിന് ലീഡ്. കോഴിക്കോട് നോർത്തിൽ എൽ ഡി എഫിന് ലീഡ്. കരുനാഗപ്പള്ളിയിൽ യു ഡി എഫ് മുന്നിൽ.
ഉച്ചയോടെ ജനവിധിയുടെ ഏകദേശ രൂപം ലഭിക്കും. അന്തിമഫലപ്രഖ്യാപനം വൈകുമെങ്കിലും വിജയി ആരെന്ന് അനൗദ്യോഗികമായി വൈകുന്നേരത്തോടെ അറിയാനാകും. വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ രണ്ടുപ്രാവശ്യം പരിശോധിച്ച ശേഷമായിരിക്കും തിരഞ്ഞെടുപ്പ് കമ്മിഷന്റെ എന്‍കോര്‍ സംവിധാനത്തില്‍ ചേര്‍ക്കുന്നത്.
Post Your Comments