COVID 19KeralaLatest NewsNews

ആർടിപിസിആർ ടെസ്റ്റ് നിരക്ക് കുറയ്ക്കുന്ന കാര്യം പരിഗണനയിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ആർടിപിസിആർ ടെസ്റ്റ് നിരക്ക് കുറയ്ക്കുന്ന കാര്യം ആരോഗ്യവകുപ്പ് പരിഗണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു ടെസ്റ്റിനു 1700 രൂപ വീതം ഈടാക്കുമ്പോൾ സ്വകാര്യ ലാബുകൾക്ക് ലഭിക്കുന്നത് രണ്ടിരട്ടിയിലധികം ലാഭമാണ്. ടെസ്റ്റുകളുടെ എണ്ണം വർധിച്ചതോടെ കേരള മെഡിക്കൽ സർവീസ് കോർപ്പറഷൻ പുറത്തു നിന്നും സ്വകാര്യ മൊബൈൽ ടെസ്റ്റിംഗ് ലാബുകളെ ഏർപ്പെടുത്തി. ടെണ്ടർ വിളിച്ച് കരാർ ഏൽപ്പിച്ചത് സാൻഡർ മെഡിക് എയ്ഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്.

Read Also : കോവിഡ് ചികിത്സയ്ക്കായി സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ ഏറ്റെടുക്കാനൊരുങ്ങി ആരോഗ്യവകുപ്പ്

448 രൂപയ്ക്കാണ് പരിശോധനയ്ക്ക് കരാർ നൽകിയത്. വൈറൽ ആർഎന്.എ എക്ട്രാക്ഷൻ കിറ്റ് 21.6 രൂപയ്ക്കാണ് മെഡിക് എയ്ഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി വിതരണം ചെയ്തത്. അതായത് ലാഭവിഹിതം ചേർത്താൽ പോലും 600 രൂപയ്ക്ക് നടത്താവുന്ന പരിശോധനയ്ക്കാണ് 1700 രൂപ ഈടാക്കുന്നതെന്ന് വ്യക്തം.

ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളേക്കാൾ ആർടിപിസിആർ ടെസ്റ്റിന് ഏറ്റവും ഉയർന്ന നിരക്ക് ഈടാക്കുന്ന സംസ്ഥാനമാണ് കേരളം. പരാതികൾ ഉയർന്നതോടെ നിരക്ക് കുറയ്ക്കാൻ സർക്കാർ നീക്കം തുടങ്ങി. ഇക്കാര്യം ആരോഗ്യവകുപ്പിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button