ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഇന്ത്യയ്ക്ക് സഹായവുമായി ഭൂട്ടാൻ. ഇന്ത്യയിലേക്ക് ഓക്‌സിജൻ നൽകുമെന്ന് ഭൂട്ടാൻ അറിയിച്ചു. ഭൂട്ടാനിൽ നിന്ന് ലിക്വിഡ് ഓക്‌സിജൻ എത്തുമെന്ന് ഇന്ത്യൻ എംബസിയാണ് അറിയിച്ചത്. ഇന്ത്യയ്ക്ക് എല്ലാവിധ സഹായങ്ങളും ഭൂട്ടാൻ നൽകുമെന്നും എംബസി വ്യക്തമാക്കി.
Read Also: കേരളാ കോൺഗ്രസിന്റെ ചെയർമാനായി പി ജെ ജോസഫിനെ തെരഞ്ഞെടുത്തു
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യയ്ക്ക് കരുത്തുപകരാനാണ് ഓക്‌സിജൻ സഹായമായി നൽകാൻ ഭൂട്ടാൻ തീരുമാനിച്ചത്. ഇന്ത്യ-ഭൂട്ടാൻ ബന്ധം എക്കാലത്തും ഊഷ്മളമായിരിക്കാൻ തീരുമാനം സഹായകമാകുമെന്നും എംബസി പ്രതികരിച്ചു.
അസമിലെ ഇന്ത്യൻ അതിർത്തിക്കടുത്ത് പുതുതായി പ്രവർത്തനമാരംഭിച്ച മൊട്ടംഗ ഇൻഡസ്ട്രിയിൽ എസ്റ്റേറ്റിൽ നിന്നാകും ഭൂട്ടാൻ ഓക്‌സിജൻ എത്തിക്കുക. ദിവസം 40 മെട്രിക്ക് ടൺ ലിക്വിഡ് ഓക്‌സിജൻ ഇന്ത്യക്ക് നൽകാനാണ് ഭൂട്ടാന്റെ തീരുമാനം. കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ വിജയിക്കുമെന്ന് ഭൂട്ടാൻ ആശംസ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
Read Also: സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്; അഞ്ചു ദിവസത്തിനിടെ കുറഞ്ഞത് 520 രൂപ; അറിയാം ഇന്നത്തെ സ്വർണ്ണ നിരക്ക്
Post Your Comments